Skip to main content

മാഹിയില്‍ സംഘര്‍ഷം: പുതുച്ചേരി പോലീസിന്റെ ജീപ്പ് കത്തിച്ചു

കൊല്ലപ്പെട്ട സി.പി.എം പ്രവര്‍ത്തകന്‍ ബാബുവിന്റെ മൃതദേഹം വഹിച്ചു കൊണ്ടുള്ള വിലാപയാത്രക്കിടെ മാഹിയില്‍ വ്യാപക അക്രമസംഭവങ്ങള്‍. പുതുച്ചേരി പോലീസിന്റെ ജീപ്പ് സി.പി.എം പ്രവര്‍ത്തകര്‍ തീവച്ചു നശിപ്പിച്ചു. ബി.ജെ.പി ഓഫീസുകള്‍ക്കു നേരെയും ആക്രമണമുണ്ടായി.

കണ്ണൂരിലെ കൊലപാതകങ്ങള്‍: ഹര്‍ത്താല്‍ പൂര്‍ണം, ജില്ലയില്‍ കനത്ത സുരക്ഷ

കണ്ണൂരില്‍ സി.പി.എം ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ഇരു പാര്‍ട്ടികളും ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പുരോഗമിക്കുകയാണ്. ഇതുവരെ അക്രമങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. മാഹിയിലെ മുന്‍ കൗണ്‍സിലറും സി.പി.എം നേതാവുമായ ബാബു കണ്ണിപ്പൊയിലാണ് ഇന്നലെ രാത്രി കഴുത്തിന് വെട്ടേറ്റ് മരിച്ചത്‌.

പാര്‍ട്ടിയുടെ സംബന്ധം

ആശയക്കുഴപ്പമാണെങ്കില്‍ അതു രോഗമാകാന്‍ സാധ്യതയുണ്ട്. സംശയം ദാമ്പത്യത്തില്‍ മാത്രമേ രോഗമായി മാറാന്‍ സാധ്യതയുള്ളൂ. ദാമ്പത്യം തന്നെ രോഗമാണെന്നല്ലേ ഇപ്പോള്‍ അവിടെയുള്ള പുരമോഗമനചിന്താഗതിക്കാര്‍ കണ്ടെത്തിയിട്ടുള്ളത്.

യെച്ചൂരിയുടെ ഒന്നാംഘട്ട വിജയം

ബി.ജെ.പിക്ക് ബദലായിട്ടുള്ള പ്രതിപക്ഷ ഐക്യം. അത് അസാധ്യമായൊരു നീക്കമാണെന്ന് ഒരിക്കലും അനുഭവപ്പെട്ടിരുന്നില്ല. എന്നാല്‍ പോളിറ്റ് ബ്യുറോയും കേന്ദ്ര കമ്മിറ്റിയും നിഷ്‌കരുണം തള്ളിക്കളഞ്ഞ കോണ്‍ഗ്രസുമായി ധാരണ വേണമെന്ന യെച്ചൂരിയുടെ പ്രമേയത്തിന് പാര്‍ട്ടികോണ്‍ഗ്രസില്‍ അംഗീകാരം ലഭിക്കുമെന്നുള്ളത് അസാധ്യമായിട്ടായിരുന്നു കണക്കാക്കപ്പെട്ടിരുന്നത്.

ബൈപാസിന്റെ അഭാവമാണോ അപകടങ്ങള്‍ക്ക് കാരണം?

വയല്‍ക്കിളികള്‍ കീഴാറ്റൂരില്‍ സമരം തുടങ്ങിയപ്പോള്‍ ഉയര്‍ത്തിയ വിഷയമാണ് അതിനെ ഒരാശയ രൂപത്തിലേക്ക് പരിണമിപ്പിച്ചത്. എന്നാല്‍ ഇന്നിപ്പോള്‍ കീഴാറ്റൂര്‍ ആശയക്കുഴപ്പത്തിന്റെയും രാഷ്ട്രീയ മുതലെടുപ്പിന്റെയും ഭൂമികയായി മാറുന്നു. ആ പാടശേഖരത്തെ തങ്ങളുടെ രാഷ്ട്രീയ നേട്ടങ്ങള്‍ കൊയ്യാനുള്ള വിളനിലമായി ചില രാഷ്ട്രീയ കക്ഷികള്‍ കരുതുന്നു.

ഷുഹൈബ് വധക്കേസിലെ പ്രതികള്‍ക്ക് ജയിലില്‍ വഴിവിട്ട സഹായം

കണ്ണൂരില്‍ സബ് ജയിലില്‍ ഷുഹൈബ് വധക്കേസിലെ പ്രതികള്‍ക്ക് വഴിവിട്ട സഹായം നല്‍കുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍. കൂത്തുപറമ്പ് സ്വദേശിയായ യുവതിയുമായി പ്രതി ആകാശ് തില്ലങ്കേരിക്ക് പകല്‍ സമയം മുഴുവന്‍ കൂടിക്കാഴ്ചയ്ക്ക് അവസരം നല്‍കിയെന്നും കെ.സുധാകരന്‍ ആരോപിച്ചു.

Subscribe to Ravada chandrasekhar