തോമസ് ചാണ്ടി വിഷയം: നടപടി നിയമോപദേശം ലഭിച്ചതിനു ശേഷമെന്ന് സി.പി.എം
ഗതാഗത മന്ത്രി തോമസ് ചാണ്ടിക്കെതിരെ പെട്ടെന്ന് നടപടി എടുക്കേണ്ടതില്ലെന്ന് സിപിഎം തീരുമാനം. വിവാദ വിഷയത്തില്‍ അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം ലഭിച്ചതിന് ശേഷം തീരുമാനമെടുക്കാനാണ് തിരുവനന്തപുരത്ത് ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ ധാരണയായിരിക്കുന്നത്.
