Skip to main content
മലപ്പുറത്ത് നബിദിന റാലിക്കിടെ സംഘര്‍ഷം; ആറ് പേര്‍ക്ക് വെട്ടേറ്റു

മലപ്പുറം താനൂര്‍ ഉണ്യാലില്‍ നബിദിന റാലിക്കിടെ ഇരുവിഭാഗം സുന്നി പ്രവര്‍ത്തകര്‍  ഏറ്റുമുട്ടി. ആറ് പേര്‍ക്ക് വെട്ടേറ്റു.  ഇന്ന് രാവിലെയായിരുന്നു സംഭവം. സുന്നി ഇ.കെ - എ.പി വിഭാഗക്കാര്‍ തമ്മിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. സംഘര്‍ഷത്തില്‍ പരിക്കേറ്റവരെ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, പിന്നീട് ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

എം.എം മണി കൈയേറ്റക്കാരുടെ മിശിഹ: സി.പി.ഐ ഇടുക്കി ജില്ലാ സെക്രട്ടറി

മന്ത്രി എം.എം മണിക്കെതിരെ സി.പി.ഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ ശിവരാമന്‍. എം.എം മണി കൈയേറ്റക്കാരുടെ മിശിഹയാണെന്നും, ജോയ്‌സ് ജോര്‍ജ് എംപിയുടെ പട്ടയം റദ്ദാക്കിയതിന് സി.പി.ഐക്കു പ്രതിഫലം കിട്ടിയെന്ന മണിയുടെ ആരോപണം കയ്യേറ്റക്കാരെ സംരക്ഷിക്കാനാണെന്നും ശിവരാമന്‍ പറഞ്ഞു.

കേരളം സംഘര്‍ഷത്തില്‍: പൊതുസമ്മതര്‍ മുന്‍കൈ എടുക്കട്ടെ

രാഷ്ട്രീയതലത്തില്‍ ഭരണമുന്നണിയ്ക്കകത്തും, ഭരണമുന്നണിയും ബി.ജെ.പിയും തമ്മിലും സംഘര്‍ഷം. കൊലപാതകവും സംഘട്ടനങ്ങളുമായി സി.പി.എമ്മും ബി.ജെ.പിയും വീണ്ടും കേരളാന്തരീക്ഷം രക്തഗന്ധ പൂരിതമാക്കുന്നു മുസ്‌ലിം ലീഗ് ഓഫിസ് തീയിട്ട് കത്തിനശിപ്പിക്കപ്പെടുന്നു. എസ്.ഡി.പി.ഐ പ്രവര്‍ത്തകരും സി.പി.എം പ്രവര്‍ത്തകരും തമ്മില്‍ സംഘട്ടനം.

സി.പി.ഐ എന്ന വിഴുപ്പ് ചുമക്കേണ്ട ആവശ്യം സി.പി.എമ്മിനില്ല: എം.എം മണി

സി.പി.ഐക്കെതിരെ രൂക്ഷവിമര്‍ശനവുമായി വൈദ്യുതി മന്ത്രി എം.എം മണി. സി.പി.ഐ എന്ന വിഴുപ്പ് ചുമക്കേണ്ട ആവശ്യം സി.പി.എമ്മിനില്ല,തോമസ് ചാണ്ടി വിഷയത്തില്‍ ഹീറോ ചമയാന്‍ സി.പി.ഐ ശ്രമിക്കുന്നത് മര്യാദ കേടാണെന്നും കടുത്ത ഭാഷയില്‍ മണി വിമര്‍ശിച്ചു.

തോമസ് ചാണ്ടിയുടെ രാജി സി.പി.ഐയിലും ഭിന്നത

ആലപ്പുഴയില്‍ വലിയകുളം സീറോ ജെട്ടി റോഡ് നിര്‍മ്മിക്കുന്നതിന് താന്‍ എം പി ഫണ്ട് അനുവദിച്ചത് പാര്‍ട്ടി പറഞ്ഞിട്ടാണെന്ന് സിപിഐ നേതാവ് കെ.ഇ ഇസ്മയില്‍. പാര്‍ട്ടിയുടെ നിര്‍ദേശപ്രകാരമാണ് എം പി ഫണ്ട് അനുവദിക്കാറുള്ളത്

ദേവികുളം സബ്കളക്ടര്‍ ഐ.എ.എസ് പാസായത് കോപ്പിയടിച്ച്: എസ് രാജേന്ദ്രന്‍ എം.എല്‍.എ

റവന്യൂ വകുപ്പിനെതിരെ വിമര്‍ശനവുമായി ദേവികുളം എം.എല്‍.എ എസ് രാജേന്ദ്രന്‍.മൂന്നാറിലെ പ്രശ്‌നങ്ങള്‍ വനം, റവന്യൂ വകുപ്പുകള്‍ സങ്കീര്‍ണമാക്കുന്നു,ജോയ്‌സ് ജോര്‍ജ് എം.പി കൈവശം വച്ചിരുന്ന കൊട്ടക്കമ്പൂരിലെ ഭൂമിയുടെ പട്ടയം റദ്ദാക്കിയ ദേവികുളം സബ്കളക്ടര്‍ സിവില്‍ സര്‍വീസ് പരീക്ഷ ജയിച്ചത് കോപ്പിയടിച്ചാണെന്നും എസ് രാജേന്ദ്രന്‍ പരിഹസിച്ചു.

Subscribe to Ravada chandrasekhar