പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ തല വെട്ടുന്നവര്‍ക്ക് 11 ലക്ഷം രൂപ നല്‍കുമെന്ന ബി.ജെ.പി യുവനേതാവിന്റെ പ്രസ്താവനയെ പാര്‍ലിമെന്റില്‍ വിവിധ കക്ഷികളും സര്‍ക്കാറും കടുത്ത ഭാഷയില്‍ അപലപിച്ചു. യുവമോര്‍ച്ച നേതാവ് യോഗേഷ് വര്ഷ്ണിയ്ക്കെതിരെ സംസ്ഥാന സര്‍ക്കാറിന് നടപടിയെടുക്കാമെന്ന് കേന്ദ്രം പ്രതികരിച്ചു.
മമത രാമനവമിയ്ക്കും ഹനുമാന്‍ ജയന്തിയ്ക്കും ഘോഷയാത്ര നടത്താന്‍ അനുവദിക്കുന്നില്ലെന്നും എന്നാല്‍ ഇഫ്താര്‍ നടത്തുകയും മുസ്ലിങ്ങളെ എപ്പോഴും പിന്തുണയ്ക്കുകയും ചെയ്യുന്നുവെന്ന് ആരോപിച്ചാണ് വര്ഷ്ണി പ്രഖ്യാപനം നടത്തിയത്.