ചലച്ചിത്ര താരങ്ങളില്‍ ഭീതി വിതച്ചിരുന്ന കോടമ്പാക്കത്തെ മരണം. ചില മരണങ്ങളുടെ സ്ഥിതിവിവരക്കണക്കുകൾ ഓര്‍ക്കുന്നു മുതിര്‍ന്ന മാദ്ധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ പി.കെ ശ്രീനിവാസന്‍.
ഒരുപക്ഷേ സത്യൻ ക്ഷണിച്ചില്ലായിരുന്നെങ്കിൽ അവർ ആഢ്യമായ തറവാടിൽ നിന്ന് കോടമ്പാക്കത്തിന്റെ ദുരന്തങ്ങളിൽ എത്തിപ്പെടില്ലായിരുന്നു. പട്ടിണിയുടെ കടുത്ത സ്വാദ് അവരെ വേട്ടയാടില്ലായിരുന്നു. മാന്യതയുടെ കാഴ്ചത്തുരുത്തുകളിൽ തിമിരം ബാധിക്കില്ലായിരുന്നു.
പതിനാലാം വയസ്സില്‍ തമിഴ് സിനിമാ ചരിത്രത്തിലെ സര്‍വകാല വിജയചിത്രത്തിലെ നായികയെ അവതരിപ്പിച്ച മദ്രാസ് അശോക് നഗറിലെ മലയാളി പെണ്‍കുട്ടി കവിതയെ വീണ്ടുമൊന്ന് പരിചയപ്പെടാം.
എഴുപതുകളിലേയും എൺപതുകളിലേയും മലയാള സിനിമയിൽ ഹാസ്യകഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷകരെ ചിരിയുടെ മാലപ്പടക്കത്തിലാവാഹിച്ച മണവാളൻ ജോസഫിന്റെ മരണത്തിനു കണ്ണീരിന്റെ അകമ്പടി പോലുമില്ലായിരുന്നു. തികച്ചം അപ്രതീക്ഷിതം.
സൗഹൃദങ്ങളുടെ വെള്ളിത്തേരില്‍, ആവനാഴിയിൽ ഒന്നു തൊടുക്കുമ്പോൾ നൂറും ആയിരവുമായി പെരുകുന്ന ഊഷ്മളമായ ബന്ധങ്ങളുമായി മദ്രാസ് നഗരത്തിൽ സഞ്ചരിച്ച എൻ.എഫ്.ഡി.സിയിലെ എം. ചന്ദ്രൻ നായർ.
'കെ രാഘവന്റെ ആ പാട്ടുകൾക്ക് കൃത്യമായ മണ്ണിന്റെ മണം കൈവന്നത് ജാനമ്മ ഡേവിഡിന്റെ ശബ്ദത്തിൽക്കൂടിയാണ്. അത്തരം പാട്ടുകൾ അത്രയും ഭാവപുഷ്ടിയോടെ പാടുന്നവർ ഇല്ലതന്നെ.'
ചന്ദ്രാജിയെ നിങ്ങളറിയുമോ? കോടമ്പാക്കത്തിന്റെ അനൗദ്യോഗിക നിരീക്ഷകനായി ഇരുപത്തെട്ടു വർഷക്കാലം പഴയ മദ്രാസിലും പുതിയ ചെന്നൈയിലും ജീവിച്ച ചന്ദ്രാജി? മുച്ചീട്ടുകളിക്കാരൻ, ഇറച്ചിവെട്ടുകാരൻ, പിടിച്ചുപറിക്കാരൻ, കപടമന്ത്രവാദി, മോർ...
Buy Book
Newsletter
The Gist of the Portal Delivered to Your Inbox. Click On