media activism

അജ്ഞാത പത്രാധിപര്‍ റിപ്പോര്‍ട്ടറെ സ്വാധീനിച്ചപ്പോള്‍ വിവാഹേതരബന്ധം സൗഹൃദമായി

Glint Staff

മാധ്യമങ്ങള്‍ക്കിന്ന് പത്രാധിപ തസ്തികയുണ്ട്. എന്നാല്‍ പത്രാധിപത്യം ഫലത്തില്‍ ഇല്ല. പത്രാധിപന്മാര്‍ ഇല്ലാത്ത മാധ്യമലോകമാണ്. അതേസമയം എല്ലാ മാധ്യമങ്ങളെയും ഒരു അജ്ഞാത പത്രാധിപന്‍ നയിക്കുകയും ചെയ്യുന്നുണ്ട്. അത് അജ്ഞാത................

ജീവനും സ്വത്തിനും ഉറപ്പില്ലാതാകുമോ?

Glint Staff

കേരളത്തില്‍ ഒരു കൊലപാതകം നടക്കുമ്പോള്‍ വിവിധ തല്‍പരകക്ഷികള്‍ രംഗത്ത് വരുന്നു; രാഷ്ട്രീയ കക്ഷികളുള്‍പ്പെടെ. എല്ലാവരും ആ കൊലപാതകത്തെ നിലപാട്, സിദ്ധാന്തം, കാഴ്ചപ്പാട് എന്നിവയിലേക്ക് വലിച്ചുകെട്ടി തങ്ങളാണ് ശരി മറ്റുള്ളവര്‍ തെറ്റ് എന്ന് സ്ഥാപിക്കാനുള്ള ശ്രമാണ് നടത്തുന്നത്. ഇതിലൂടെ യഥാര്‍ത്ഥ കൊലപാതക കാരണവും, കൊലപാതകികളും രക്ഷപ്പെടുന്നു.

ഹൈക്കോടതി വിധിയിലൂടെ പിറവികൊണ്ട ബിംബം 'മദ്യവും സ്ത്രീയും'

Glint staff

കാലത്തിന്റെ മാറ്റം കോടതി വിധികളില്‍ പ്രതിഫലിക്കുന്നത് നീതിന്യായ വ്യവസ്ഥയുടെ ജീവസ്സുറ്റ മുഖത്തെയാണ് പ്രകടമാക്കുന്നത്. അതേ സമയം ജീവസ്സായ ഘടകത്തെ തിളക്കത്തോടെ ജ്വലിപ്പിച്ചു നിര്‍ത്തുന്ന ചില മര്‍മ്മങ്ങളുണ്ട്. അവ മര്‍മ്മങ്ങളായതുകൊണ്ടു തന്നെ സാധാരണ നോട്ടത്തിന്റെയും സാധാരണ നോട്ടക്കാരുടേയും ശ്രദ്ധയില്‍ പെടാതെ പോകും

രാജ്ദീപിലൂടെ ഇന്ത്യന്‍ മാധ്യമരംഗത്തെ തിരുത്തിയ മുന്‍ രാഷ്ട്രപതി

Glint staff

അഭിമുഖത്തിന് ആള്‍ക്കാരെ തങ്ങളുടെ സ്റ്റുഡിയോയില്‍ ക്ഷണിച്ചു വരുത്തിയിട്ട് പലപ്പോഴും ആക്ഷേപിച്ച് വിടുന്ന രീതി പതിവായിട്ടുണ്ട്. ചിലരൊക്കെ സംഭാഷണം അവസാനിപ്പിച്ച് ഇറങ്ങിപ്പോകുന്ന അവസരങ്ങളും അടുത്തിടെ ഉണ്ടായി. ഏതു വലിയ ചോദ്യം വേണമെങ്കിലും ചോദിക്കാം. അതിന് അവരെ ആക്രമിക്കുക എന്ന സമീപനം അപരിഷ്‌കൃതമാണ്.

മലയാളി നേരിടുന്ന വിശ്വാസ നഷ്ടം

Glint staff

ആര്‍ക്ക് ആരെ വിശ്വസിക്കാന്‍ കഴിയും എന്നുള്ള വലിയ ചോദ്യമാണ് ഇപ്പോള്‍ മലയാളിയുടെ മുന്നില്‍ ഉയരുന്നത്. ഇത് വ്യക്തിബന്ധങ്ങളെയും സാമൂഹിക ഇടപെടലുകളെയും  വിനാശകരമായ രീതിയില്‍ ബാധിച്ചു തുടങ്ങിയിരിക്കുന്നു.സംശയരോഗം എന്നത് വലിയ മാനസികരോഗമായി മലയാളിയില്‍ മാറിയിരിക്കുന്നതിന്റെ തെളിവുകള്‍ അനുദിനമെന്നോണം വര്‍ധിച്ചുകൊണ്ടിരിക്കുന്നു.

ഗൗരി ലങ്കേഷിന്റെ ഘാതകര്‍ പിടിക്കപ്പെടാനിടയില്ല

Glint staff

ഏതു നിഗൂഢകാര്യങ്ങളും സാധ്യമാക്കാന്‍ പറ്റിയ സാഹചര്യമാണ് പുകമറ. ഗൗരി ലങ്കേഷിന്റെ വധത്തിനു ശേഷം ആ പുകമറ യഥേഷ്ടം സൃഷ്ടിക്കപ്പെട്ടു.  ഈ പുകമറിയില്‍ ഘാതകരുടെ പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ സുരക്ഷിതരാകുന്നു. ഈ പുകമറ സൃഷ്ടിയില്‍ മുഖ്യപങ്കു വഹിച്ചിരിക്കുന്നത് ഇന്ത്യയിലെ മാധ്യമങ്ങളും ആക്ടിവിസ്റ്റുകളുമാണ്.

ഗണേഷ്‌കുമാറിന് പ്രസക്തിയുണ്ടാക്കിക്കൊടുക്കുന്ന മാധ്യമസമീപനം

Glint staff

മുഖ്യധാരാ മാധ്യമങ്ങള്‍ എപ്പോഴും വൈകാരികതയോടാണ് കാര്യങ്ങളെ കാണുന്നത്. അതൊരുപക്ഷേ വാര്‍ത്തയുടെ വിപണനസാധ്യത കണ്ടിട്ടാകാം. അതിനാല്‍ മാധ്യമവിവേകം വേണ്ടിടത്ത് മാധ്യമ വൈകാരികത സ്ഥാനം പിടിക്കുന്നു.

ലേഡീസ് കമ്പാർട്ട്‌മെന്റിലകപ്പെട്ടുപോയ പുരുഷൻ

Glint Staff

നായ്ക്കളെ കണ്ടാൽ അവ തങ്ങളെ ആക്രമിക്കുമെന്ന് ഭയന്ന് പൊതുസ്ഥലങ്ങളിൽ ആളുകള്‍, വിശേഷിച്ചും സ്ത്രീകൾ, പേടിച്ച് മാറുന്നതും ഓടുന്നതും പതിവായി. അതുപോലെ, അപരിചിതരായ പുരുഷന്മാരെല്ലാം തങ്ങളെ മാനഭംഗപ്പെടുത്താനോ ആക്രമിക്കാനോ ശ്രമിക്കുമെന്നുള്ള മാനസികാവസ്ഥയിലേക്കും ക്രമേണ സ്ത്രീകൾ നീങ്ങുന്നതിന്റെ സൂചനകൾ കണ്ടു തുടങ്ങുകയാണ്.

രാഷ്ട്രീയമീൻ പിടിക്കാൻ ശ്രമിച്ച നികേഷ്

കെ.ജി

തന്റെ മാദ്ധ്യമപ്രവർത്തനത്തിലൂടെ കലങ്ങിയ കേരളാന്തരീക്ഷത്തിൽ നിന്ന് അപ്രതീക്ഷമായി ഉണ്ടായ വ്യക്തിപരമായ ലക്ഷ്യമാണ് നികേഷിനെ രാഷ്ട്രീയമീൻ പിടിക്കാൻ പ്രേരിപ്പിച്ചതും ഒറ്റാലുമായി ഇറക്കിയതും. ഒറ്റാലിനകത്ത് ആ മീൻ വീണില്ല. എല്ലാ ഒറ്റാലു കുത്തലിനും മീൻ കിട്ടണമെന്നില്ല.

മാധ്യമ വെളിപ്പെടുത്തലും ഭരണസ്തംഭനവും തനിയാവര്‍ത്തനമാകുമ്പോള്‍

കഴിഞ്ഞ എട്ടു മാസത്തിനുള്ളിൽ ചാനലുകളിലൂടെ പുറത്തുവിട്ടതിനപ്പുറം  ഇനി ഒന്നും അവശേഷിക്കുന്നില്ല. അതിനെയെല്ലാം തൃണവൽഗണിച്ചുകൊണ്ട് ഉമ്മൻ ചാണ്ടി മന്ത്രിസഭ മിനുക്കുപണികളിലൂടെ മുന്നോട്ടു നീങ്ങുന്നു. അതേസമയം സർക്കാരിനെ പ്രവർത്തനങ്ങളുമായി മുന്നോട്ട് നീങ്ങാനാകാതെ മരവിപ്പിച്ചു നിർത്താൻ മാധ്യമങ്ങൾക്കു കഴിയുന്നു.

Pages