Skip to main content

ഗൗരി ലങ്കേഷിന്റെ ഘാതകര്‍ പിടിക്കപ്പെടാനിടയില്ല

ഏതു നിഗൂഢകാര്യങ്ങളും സാധ്യമാക്കാന്‍ പറ്റിയ സാഹചര്യമാണ് പുകമറ. ഗൗരി ലങ്കേഷിന്റെ വധത്തിനു ശേഷം ആ പുകമറ യഥേഷ്ടം സൃഷ്ടിക്കപ്പെട്ടു.  ഈ പുകമറിയില്‍ ഘാതകരുടെ പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ സുരക്ഷിതരാകുന്നു. ഈ പുകമറ സൃഷ്ടിയില്‍ മുഖ്യപങ്കു വഹിച്ചിരിക്കുന്നത് ഇന്ത്യയിലെ മാധ്യമങ്ങളും ആക്ടിവിസ്റ്റുകളുമാണ്.

ഗണേഷ്‌കുമാറിന് പ്രസക്തിയുണ്ടാക്കിക്കൊടുക്കുന്ന മാധ്യമസമീപനം

മുഖ്യധാരാ മാധ്യമങ്ങള്‍ എപ്പോഴും വൈകാരികതയോടാണ് കാര്യങ്ങളെ കാണുന്നത്. അതൊരുപക്ഷേ വാര്‍ത്തയുടെ വിപണനസാധ്യത കണ്ടിട്ടാകാം. അതിനാല്‍ മാധ്യമവിവേകം വേണ്ടിടത്ത് മാധ്യമ വൈകാരികത സ്ഥാനം പിടിക്കുന്നു.

ലേഡീസ് കമ്പാർട്ട്‌മെന്റിലകപ്പെട്ടുപോയ പുരുഷൻ

നായ്ക്കളെ കണ്ടാൽ അവ തങ്ങളെ ആക്രമിക്കുമെന്ന് ഭയന്ന് പൊതുസ്ഥലങ്ങളിൽ ആളുകള്‍, വിശേഷിച്ചും സ്ത്രീകൾ, പേടിച്ച് മാറുന്നതും ഓടുന്നതും പതിവായി. അതുപോലെ, അപരിചിതരായ പുരുഷന്മാരെല്ലാം തങ്ങളെ മാനഭംഗപ്പെടുത്താനോ ആക്രമിക്കാനോ ശ്രമിക്കുമെന്നുള്ള മാനസികാവസ്ഥയിലേക്കും ക്രമേണ സ്ത്രീകൾ നീങ്ങുന്നതിന്റെ സൂചനകൾ കണ്ടു തുടങ്ങുകയാണ്.

രാഷ്ട്രീയമീൻ പിടിക്കാൻ ശ്രമിച്ച നികേഷ് Tue, 08/23/2016 - 20:34

തന്റെ മാദ്ധ്യമപ്രവർത്തനത്തിലൂടെ കലങ്ങിയ കേരളാന്തരീക്ഷത്തിൽ നിന്ന് അപ്രതീക്ഷമായി ഉണ്ടായ വ്യക്തിപരമായ ലക്ഷ്യമാണ് നികേഷിനെ രാഷ്ട്രീയമീൻ പിടിക്കാൻ പ്രേരിപ്പിച്ചതും ഒറ്റാലുമായി ഇറക്കിയതും. ഒറ്റാലിനകത്ത് ആ മീൻ വീണില്ല. എല്ലാ ഒറ്റാലു കുത്തലിനും മീൻ കിട്ടണമെന്നില്ല.

മാധ്യമ വെളിപ്പെടുത്തലും ഭരണസ്തംഭനവും തനിയാവര്‍ത്തനമാകുമ്പോള്‍

കഴിഞ്ഞ എട്ടു മാസത്തിനുള്ളിൽ ചാനലുകളിലൂടെ പുറത്തുവിട്ടതിനപ്പുറം  ഇനി ഒന്നും അവശേഷിക്കുന്നില്ല. അതിനെയെല്ലാം തൃണവൽഗണിച്ചുകൊണ്ട് ഉമ്മൻ ചാണ്ടി മന്ത്രിസഭ മിനുക്കുപണികളിലൂടെ മുന്നോട്ടു നീങ്ങുന്നു. അതേസമയം സർക്കാരിനെ പ്രവർത്തനങ്ങളുമായി മുന്നോട്ട് നീങ്ങാനാകാതെ മരവിപ്പിച്ചു നിർത്താൻ മാധ്യമങ്ങൾക്കു കഴിയുന്നു.

ആക്ടിവിസ്റ്റ് ബജറ്റ് Fri, 03/01/2013 - 12:26

നിര്‍ഭയയെ അടുത്ത തെരഞ്ഞെടുപ്പ് സാധ്യതയ്ക്കുള്ള മൂലധനമായി യു.പി.എ തീരുമാനിച്ചിരിക്കുന്നു. അഴിമതിക്കെതിരെ ഉറഞ്ഞുതുള്ളുന്ന ദേശീയമാധ്യമങ്ങള്‍ക്ക് വേണമെങ്കില്‍ ചിന്തിക്കാവുന്ന ഒന്നുണ്ട്. രാഷ്ട്രീയത്തെ ഇല്ലായ്മചെയ്ത് ആക്ടിവിസത്തെ പകരം വെക്കുന്നതിനേക്കാള്‍ അഴിമതി ഒരു ജനാധിപത്യസംവിധാനത്തില്‍ എന്താണ്?

Subscribe to Clash in Trivandrum