Skip to main content

മാണിയെ ഇനി ക്ഷണിക്കില്ല; ഇടതുകക്ഷി ഫോര്‍വേഡ് ബ്ലോക്ക് യു.ഡി.എഫില്‍

കേരള കോണ്‍ഗ്രസ് (എം) നേതാവ് കെ.എം മാണിയെ ഇനി മുന്നണിയിലേക്ക് ക്ഷണിക്കേണ്ടതില്ലെന്നും രാഷ്ട്രീയ നിലപാട് വ്യക്തമാക്കി അദ്ദേഹത്തിന് എപ്പോള്‍ വേണമെങ്കിലും തിരിച്ച് വരാമെന്നും യുഡിഎഫ്. മാണിയെ തിരിച്ചു വിളിച്ച കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസ്സനെതിരെ യോഗത്തില്‍ വിമര്‍ശനവുമുയര്‍ന്നു. മുന്നണിയില്‍ ചര്‍ച്ച ചെയ്യാതെ മാണിയെ ക്ഷണിച്ചതില്‍ ജെ.ഡി.യുവാണ് രംഗത്തെത്തിയത്.

 

യു.ഡി.എഫിലേക്ക് ക്ഷണം; ഉടനില്ലെന്ന് മാണി

കേരള കോണ്‍ഗ്രസ് (എം) യു.ഡി.എഫിലേക്ക് മടങ്ങിവരണമെന്ന് കെ.പി.സി.സി പ്രസിഡന്റ് എം എം ഹസന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഉടന്‍ മടങ്ങില്ലെന്ന് പാര്‍ട്ടി നേതാവ് കെ.എം മാണി വ്യക്തമാക്കി.

 

മാണിയെ യു.ഡി.എഫില്‍ നിന്ന് ആരും പുറത്താക്കിയതല്ലെന്നും അദ്ദേഹം മടങ്ങിവരുമെന്നാണ് പ്രതീക്ഷയെന്നും ഹസന്‍ പറഞ്ഞു. മാണി തിരിച്ചു വരണമെന്നാണ് എല്ലാവരുടേയും ആഗ്രഹമെന്നും ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ 21-ന് യു.ഡി.എഫ് യോഗം ചേരുമെന്നും ഹസന്‍ അറിയിച്ചു.

 

കെ.എം മാണിയെ വിജിലന്‍സ് ചോദ്യം ചെയ്തു

ചിങ്ങവനത്തെ സ്വകാര്യ ബാറ്ററി നിർമാണ യൂണിറ്റിന്​ നികുതി ഇളവ്​ നൽകിയതുമായി ബന്ധപ്പെട്ട കേസിൽ മുൻ ധനമന്ത്രി  കെ.എം മാണിയെ വിജിലൻസ്​ ചോദ്യം ചെയ്​തു. സെപ്​റ്റംബർ 13 ന്​ നാട്ടകം സര്‍ക്കാര്‍ ഗസ്​റ്റ് ​ഹൗസിൽ വിളിച്ചുവരുത്തിയാണ്​ വിജിലൻസ്​ ​മാണിയുടെ മൊഴിയെടുത്തത്​.

 

സര്‍ക്കാറിന് മേലെയുള്ള ദാമോദര നിഴല്‍

മള്ളൂരും ആയിരം രൂപയും ഉണ്ടെങ്കില്‍ ആരെയും കൊല്ലാം എന്ന പറച്ചില്‍ പോലെ രാഷ്ട്രീയ വിവാദമായ ഏത് കേസിലും പ്രതിഭാഗത്തിന്റെ ആവസാന ആശ്രയമായി കേരള ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ എം.കെ ദാമോദരന്‍ മാറുന്ന കാഴ്ചയാണ് കേരളം ഇപ്പോള്‍ കാണുന്നത്.  

ഹൈക്കോടതിയില്‍ വിജിലന്‍സ് കേസിനെതിരെ മാണിയ്ക്ക് വേണ്ടി കെ.എം ദാമോദരന്‍

വിജിലന്‍സ് റജിസ്റ്റർ ചെയ്ത രണ്ട് കേസുകള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് നേരത്തെ മുഖ്യമന്ത്രിയുടെ നിയമോപദേശകനായി പരിഗണിച്ചിരുന്ന ദാമോദരന്‍ ഹാജരായത്.

മാണിക്കെതിരെ ഒരു വിജിലന്‍സ് കേസ് കൂടി

പാര്‍ട്ടി നടത്തിയ സമൂഹ വിവാഹവുമായി ബന്ധപ്പെട്ട ഒരു പരാതിയില്‍ കേരള കോണ്ഗ്രസ് നേതാവും മുന്‍ ധനമന്ത്രിയുമായ കെ.എം മാണിക്കെതിരെ ത്വരിത പരിശോധന നടത്താന്‍ പ്രത്യേക വിജിലന്‍സ് കോടതി ആവശ്യപ്പെട്ടു.

 

പാര്‍ട്ടി സുവര്‍ണ്ണ ജൂബിലിയോട് അനുബന്ധിച്ച് 2014 ഒക്ടോബറില്‍ നടത്തിയ പരിപാടിയ്ക്കുള്ള പണം അഴിമതിയിലൂടെ സമാഹരിച്ചതാണെന്നാണ് ആരോപണം. പരിപാടിയില്‍ 150 ദമ്പതികള്‍ക്ക് അഞ്ച് പവന്‍ സ്വര്‍ണ്ണാഭരണവും ഒന്നര ലക്ഷം രൂപയും നല്‍കിയതായി പരാതിയില്‍ പറയുന്നു.

 

Subscribe to BJP