കെ.സി.രാമചന്ദ്രനെ പുറത്താക്കിയതിലൂടെ പാര്‍ട്ടിക്ക് ഈ കൊലപാതകത്തില്‍ പങ്കില്ലെന്ന് തെളിഞ്ഞതായി വി.എസ്. ആര്‍.എസ്.പി മുന്നണി വിട്ടത് എല്‍.ഡി.എഫിന്റെ വിജയത്തെ ബാധിക്കില്ലെന്നും തെരഞ്ഞെടുപ്പില്‍ സ്വതന്ത്രരെ നിര്‍ത്തിയതില്‍ തെറ്റില്ലെന്നും വി.എസ്.
അഞ്ച് സീറ്റുകളില്‍ സ്വതന്ത്ര സ്‌ഥാനാര്‍ഥികളെയാണ് ഇക്കുറി ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇടുക്കി സീറ്റില്‍ സ്വതന്ത്ര സ്‌ഥാനാര്‍ത്ഥിയായി ഹൈറേഞ്ച് സംരക്ഷണ സമിതി നേതാവ് ജോയ്‌സ് ജോര്‍ജ് മത്സരിക്കും.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് വിട്ടുനൽകാൻ സി.പി.ഐ.എം തയ്യാറാകാത്തതിനെ തുടർന്ന് കൊല്ലത്ത് ഒറ്റയ്ക്ക് മത്സരിക്കാൻ ആർ.എസ്.പി തീരുമാനിച്ചു. പാർട്ടി ദേശീയസമിതി അംഗം എൻ.കെ.പ്രേമചന്ദ്രനാകും സ്ഥാനാർത്ഥി.
ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ കുറ്റക്കാരനെന്ന് അന്വേഷണ കമ്മീഷന്‍ കണ്ടെത്തിയ കെ.സി രാമചന്ദ്രനെ പുറത്താക്കിയ നടപടിയെ സ്വാഗതം ചെയ്യുന്നെന്ന് സി.പി.ഐ.എം മുതിര്‍ന്ന നേതാവും പ്രതിപക്ഷ നേതാവുമായ വി.എസ് അച്യുതാനന്ദന്‍ പ്രസ്താവന പുറത്തിറക്കി.
ഫെബ്രുവരി ഒന്നിന് ആലപ്പുഴയിലാണ് കേരള രക്ഷാ മാര്‍ച്ച് ആരംഭിച്ചത്. 26 ദിവസംകൊണ്ട് 14 ജില്ലകളിലെ 126 സ്വീകരണ കേന്ദ്രങ്ങളിലൂടെ പര്യടനം പൂര്‍ത്തിയാക്കിയാണ് മാര്‍ച്ച് കോഴിക്കോട് കടപ്പുറത്ത് സമാപിച്ചത്.
ഗാഡ്ഗില്‍ റിപ്പോര്‍ട്ടിലെ പ്രായോഗിക വശങ്ങള്‍ കര്‍ഷകരുമായി ആലോചിച്ച് നടപ്പാക്കണമെന്ന്‍ യൂണിവേഴ്‌സിറ്റി കോളേജ് ധനതത്വശാസ്ത്ര വിഭാഗം സംഘടിപ്പിച്ച സെമിനാറില്‍ പങ്കെടുത്ത് സംസാരിക്കവെ വി.എസ് ആവശ്യപ്പെട്ടു.