കണ്ണൂരില്‍ ടൂറിസ്റ്റ് ബസ് പുഴയിലേക്ക് മറിഞ്ഞ് മൂന്ന് മരണം
കണ്ണൂര്‍ പെരിങ്ങത്തൂരില്‍ ടൂറിസ്റ്റ് ബസ് പുഴയിലേക്ക് മറിഞ്ഞ് ബസ് ജീവനക്കാരനുള്‍പ്പെടെ മൂന്നുപേര്‍ മരിച്ചു. ബസിന്റെ ക്ലീനര്‍ കൂത്തുപറമ്പ് സ്വദേശി ജിതേഷ് (35), ചൊക്ലി സ്വദേശികളായ പ്രേമലത (56), മകന്‍ പ്രജിത്ത്(32) എന്നിവരാണു മരിച്ചത്. പരിക്കേറ്റ ഡ്രൈവറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബസ് പൂര്‍ണമായും വെള്ളത്തില്‍ മുങ്ങി.
തമിഴ്‌നാട്ടില്‍ ബസ് സ്റ്റാന്റിലെ കെട്ടിടം തകര്‍ന്ന് എട്ടു പേര്‍ മരിച്ചു
തമിഴ്‌നാട്ടിലെ നാഗപട്ടണത്ത് ബസ് സ്റ്റാന്റിലെ കെട്ടിടം തകര്‍ന്ന് എട്ടു പേര്‍ മരിച്ചു. അപകടത്തില്‍ പരിക്കേറ്റ മൂന്നു പേരുടെ നില ഗുരുതരമാണ്. വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ചു മണിയോടെയാണ് സംഭവം. ബസ് സ്റ്റാന്‍ഡിലെ വിശ്രമ കേന്ദ്രം ഉള്‍പ്പെടുന്ന കെട്ടിടമാണ് ഇടിഞ്ഞു വീണത്.
ജമ്മുവില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 17 മരണം
ജമ്മുവില്‍ നിന്ന് ശ്രീനഗറിലേക്ക് പോവുകയായിരുന്ന ബസാണ് നിയന്ത്രണം വിട്ട് അപകടത്തില്‍ പെടുകയായിരുന്നു. പതിനാലോളം പേര്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു.
സ്വകാര്യ ബസ് സമരം പിന്‍വലിച്ചു
സമരം പിന്‍വലിച്ചാല്‍ ചര്‍ച്ചയാകാമെന്ന സര്‍ക്കാര്‍ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് സമരം പിന്‍വലിച്ചത്.
സ്പീഡ് ഗവര്‍ണര്‍: മോട്ടോര്‍ വാഹന വകുപ്പ് പരിശോധന കര്‍ശനമാക്കി
മലപ്പുറത്ത് കഴിഞ്ഞ ദിവസങ്ങളിലായി നടന്ന അപകടത്തെത്തുടര്‍ന്നാണ് നടപടി.
