കണ്ണൂര്‍ പെരിങ്ങത്തൂരില്‍ ടൂറിസ്റ്റ് ബസ് പുഴയിലേക്ക് മറിഞ്ഞ് ബസ് ജീവനക്കാരനുള്‍പ്പെടെ മൂന്നുപേര്‍ മരിച്ചു. ബസിന്റെ ക്ലീനര്‍ കൂത്തുപറമ്പ് സ്വദേശി ജിതേഷ് (35), ചൊക്ലി സ്വദേശികളായ പ്രേമലത (56), മകന്‍ പ്രജിത്ത്(32) എന്നിവരാണു മരിച്ചത്. പരിക്കേറ്റ ഡ്രൈവറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബസ് പൂര്‍ണമായും വെള്ളത്തില്‍ മുങ്ങി.
ബാംഗ്ലൂരില്‍ നിന്ന് പാനൂര്‍, പാറക്കല്‍, തൂണേരി, പെരിങ്ങത്തൂര്‍ വഴി തലശ്ശേരിയിലേക്ക് വന്ന ലാമ ബസ്സാണ് അപകടത്തില്‍ പെട്ടത്. രാവിലെ 5.45 ഓടു കൂടി പെരിങ്ങത്തൂര്‍ പാലത്തിന്റെ കൈവേലി തകര്‍ത്ത് ബസ് പുഴയിലേക്ക് മറിയുകയായിരുന്നു.യാത്രക്കാരെ മുഴുവന്‍ ഇറക്കിയ ശേഷം ജീവനക്കാര്‍ ബസ്സുമായി തലശ്ശേരി ഭാഗത്തേക്ക് വരുമ്പോഴാണ് അപകടമുണ്ടായത്. അപകട സമയത്ത് താനടക്കം ആറു പേര്‍ മാത്രമേ ബസ്സിലുണ്ടായിരുന്നതെന്ന് ഡ്രൈവര്‍ പറഞ്ഞു.
രക്ഷാ പ്രവര്‍ത്തനം നാട്ടുകാരുടെ സഹായത്തോടെയാണ് നടക്കുന്നത്. ബസ് ഉയര്‍ത്തുന്നതിനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.
.