ജമ്മുവിലെ ശ്രീനഗര്‍ ദേശീയപാതയില്‍ ബസ് നിയന്ത്രണം വിട്ട് മലയിടുക്കിലേക്ക് മറിഞ്ഞ് 17പേര്‍ മരിച്ചു. 30 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്ന്‍ (ചൊവ്വാഴ്ച) പുലര്‍ച്ചെയാണ് അപകടം ഉണ്ടായത്. മരണസംഖ്യ ഉയരാനാണ് സാധ്യതയെന്നു പോലീസ് അറിയിച്ചു. രക്ഷാപ്രവര്‍ത്തനം പുരോഗമിച്ച് വരുന്നു. റംബാന്‍ ജില്ലയിലെ ജമ്മു-ശ്രീനഗര്‍ ദേശീയപാതയില്‍ വെച്ചാണ് അപകടം ഉണ്ടായത്.
ജമ്മുവില്‍ നിന്ന് ശ്രീനഗറിലേക്ക് പോവുകയായിരുന്ന ബസാണ് നിയന്ത്രണം വിട്ട് അപകടത്തില്‍ പെടുകയായിരുന്നു. പതിനാലോളം പേര്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു. പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാന്‍ ഹെലികോപ്റ്ററുകള്‍ സ്ഥലത്തെത്തി. പൂഞ്ച്, റജൗരി ജില്ലകളില്‍ നിന്നും റിക്രൂട്ട്‌മെന്റ് റാലിയില്‍ പങ്കെടുക്കാനായി എത്തിയ യുവാക്കളാണ് ബസിലുണ്ടായിരുന്നതെന്നാണ് റിപ്പോര്‍ട്ട്. ഗുജറാത്തിലേക്കു പോകുന്ന യാത്രക്കാരും ബസില്‍ ഉണ്ടായിരുന്നു.