Skip to main content
തിരുവനന്തപുരം

മത്സരയോട്ടം നടത്തുന്ന ബസ്സുകള്‍ക്കെതിരെയുള്ള പരിശോധന മോട്ടോര്‍ വാഹനവകുപ്പ് കര്‍ശനമാക്കി. സ്പീഡ് ഗവര്‍ണര്‍ ഇല്ലാത്തതിനാല്‍ കോഴിക്കോട് നാലും കൊച്ചിയില്‍ രണ്ടും ബസ്സുകളുടെ ഫിറ്റ്നസ് റദ്ദാക്കി. മലപ്പുറത്ത് കഴിഞ്ഞ ദിവസങ്ങളിലായി നടന്ന അപകടത്തെത്തുടര്‍ന്നാണ് നടപടി.

 

അതേസമയം, സ്വകാര്യ ബസുകളില്‍  അധികൃതര്‍ പരിശോധന കര്‍ശനമാക്കിയതില്‍ പ്രതിഷേധിച്ച് കോഴിക്കോട്ട് പല സ്വകാര്യ ബസുകളും  ഓട്ടം നിര്‍ത്തി. ഇത് യാത്രക്കാരെ ദുരിതത്തിലാഴ്ത്തി. എന്നാല്‍ പരിശോധന  കര്‍ശനമായി തുടരുമെന്ന് ആര്‍.ടി.ഒ രാജീവ്  പുത്തലത്ത് വ്യക്തമാക്കി.

 

കാസര്‍കോട് സ്പീഡ്ഗവര്‍ണര്‍ ഇല്ലാതെ സര്‍വീസ് നടത്തുന്ന 11 സ്വകാര്യ ബസുകള്‍ക്കു ആര്‍.ടി.ഒ നോട്ടീസ് നല്‍കി. വാഹനാപകടങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ബസുകളില്‍ നടത്തിയ മിന്നല്‍ പരിശോധനയുടെ ഭാഗമായാണ് നടപടി. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ് സിംഗ് ആണ് ഇതു സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.