പത്തനംതിട്ടയില്‍ കെ.സുരേന്ദ്രന്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയാകാന്‍ സാധ്യത. പി.സ് ശ്രീധരന്‍പിള്ള മത്സരിക്കേണ്ടെന്ന് പാര്‍ട്ടി കേന്ദ്ര നേതൃത്വം നിലപാടെടുത്ത സാഹര്യത്തിലാണ് കെ.സുരേന്ദ്രന് വഴിതുറന്നത്. പത്തനംതിട്ട സീറ്റ് കിട്ടിയില്ലെങ്കില്‍ മത്സരിക്കില്ല എന്ന നിലപാടാണ് കെ.സുരേന്ദ്രന്‍ എടുത്തിരുന്നത്. പത്തനംതിട്ട ഏകദേശം ഉറപ്പിച്ചാണ് ശ്രീധരന്‍പിള്ള ഡല്‍ഹിക്ക് പോയതെങ്കിലും ആര്‍.എസ്.എസിന്റെ ഇടപെടല്‍ നിര്‍ണായകമായി. കെ.സുരേന്ദ്രനെ മത്സരിപ്പിക്കണമെന്ന ആര്‍.എസ്.എസിന്റെ ഉറച്ച നിലപാട് കേന്ദ്ര ബി.ജെ.പി നേതൃത്വം അംഗീകരിച്ചെന്നാണ് വിവരം.
ബി.ജെ.പിയില്‍ ഏറ്റവുമധികം തര്‍ക്കം നിലനിന്ന സീറ്റായിരുന്നു പത്തനംതിട്ട. ശ്രീധരന്‍പിള്ള, കെ. സുരേന്ദ്രന്‍, എം.ടി രേമേശ്, കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം എന്നിവരായിരുന്നു പത്തനംതിട്ട സീറ്റിനുവേണ്ടി ആവശ്യമുന്നയിച്ചിരുന്നത്. എന്നാല്‍ ആദ്യഘട്ടത്തില്‍ത്തന്നെ എം.ടി രമേശിന്റെയും അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെയും പേരുകള്‍ തള്ളിപ്പോയിരുന്നു. എന്‍.എസ്.എസിന്റെയും ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെയും പിന്തുണ ലഭിക്കുമെന്നുചൂണ്ടിക്കാട്ടിയാണ് പിള്ളയെ അനുകൂലിക്കുന്നവര്‍ സീറ്റിനായി അവകാശവാദം ഉന്നയിച്ചത്.