Skip to main content

violinist-balabhaskar

വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് തിരുവനന്തപുരം അനന്തപുരി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പ്രശസ്ത വയലിനിസ്റ്റും സംഗീത സംവിധായകനുമായ ബാലഭാസ്‌കര്‍ (40) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്നു പുലര്‍ച്ചെ 12.56 നായിരുന്നു അന്ത്യം. അപകടം നടക്കുമ്പോള്‍ വാഹനത്തില്‍ ഒപ്പമുണ്ടായിരുന്ന ബാലഭാസ്‌കറിന്റെ രണ്ട്‌ വയസ്സുള്ള മകള്‍ തേജസ്വിനി ബാല നേരത്തെ മരിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ ഭാര്യ ലക്ഷ്മി (38), വാഹനം ഓടിച്ച സുഹൃത്ത് അര്‍ജുന്‍ (29) എന്നിവര്‍ ചികില്‍സയിലാണ്.


ഇപ്പോള്‍ മൃതദേഹം യൂണിവേഴ്‌സിറ്റി കോളജില്‍ പൊതുദര്‍ശനത്തിന് വച്ചിരിക്കുകയാണ്.  ബുധനാഴ്ച തിരുവനന്തപുരം ശാന്തികവാടത്തിലാണ് സംസ്‌കാരം.

 

കഴിഞ്ഞ ചൊവ്വാഴ്ച പുലര്‍ച്ചെ തൃശൂരില്‍ ക്ഷേത്രദര്‍ശനത്തിനു ശേഷം മടങ്ങുന്ന വഴിയായിരുന്നു അപകടം. നിയന്ത്രണം വിട്ട കാര്‍ സമീപത്തെ മരത്തിലിടിച്ചാണ് അപകടമുണ്ടായത്. മുന്‍സീറ്റിലായിരുന്നു മകളും ബാലഭാസ്‌കറും ഇരുന്നിരുന്നത്.