Skip to main content
chennai

 vishal

ആര്‍.കെ നഗര്‍ ഉപതിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതിന് നടന്‍ വിശാല്‍ സമര്‍പ്പിച്ച നാമനിര്‍ദേശ പത്രിക തിരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി. 10 വോട്ടര്‍മാര്‍ പിന്താങ്ങണമെന്ന വ്യവസ്ഥയനുസരിച്ചു വിശാല്‍ ഹാജരാക്കിയ രേഖകളില്‍ രണ്ടു പേരുടെ ഒപ്പ് വ്യാജമാണെന്നായിരുന്നു ആരോപണം. സുമതി, ദീപന്‍ എന്നിവരാണ് ഇത് തങ്ങളുടെ ഒപ്പല്ലെന്ന് സാക്ഷ്യപ്പെടുത്തിയത്. എന്നാല്‍ ഇവരെ ഒപ്പ് വ്യാജമാണെന്ന് കത്ത് നല്‍കാന്‍ ഭീഷണിപ്പെടുത്തുന്ന ഫോണ്‍ സംഭാഷണം വിശാല്‍ ഹാജരാക്കി. ഇതോടെ തന്റെ പത്രിക സ്വീകരിച്ചെന്ന് പറഞ്ഞ് വിശാല്‍ രംഗത്തെത്തി. പക്ഷെ ഫോണ്‍ രേഖ തെളിവായി സ്വീകരിക്കാന്‍ പറ്റില്ലെന്ന കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം വന്നതോടെ പത്രിക തള്ളുന്നതായി വരണാധികാരിയുടെ അന്തിമപ്രഖ്യാപനം വന്നു.

 

നാമനിര്‍ദേശ പത്രിക തള്ളിയ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി  ജനായത്തത്തോടുള്ള അവഹേളനമാണെന്നും ഇതിനെ നിയമപരമായി നേരിടുമെന്നും വിശാല്‍  പ്രതികരിച്ചു.

 

പാര്‍ട്ടികളുടെ ഒന്നും പിന്തുണ ഇല്ലാതെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായിട്ടായിരുന്നു വിശാലിന്റെ സ്ഥാനാര്‍ത്ഥിത്വം. രേഖ അപൂര്‍ണ്ണമാണെന്ന് ചൂണ്ടിക്കാട്ടി ജയലളിതയുടെ സഹോദരപുത്രി ദീപയുടെയും നാമനിര്‍ദേശ പത്രിക കമ്മീഷന്‍ തള്ളി. മൊത്തം 73 പത്രികകളാണ് ഇന്നലെ തള്ളിയത്. ഡി.എം.കെ.സ്ഥാനാര്‍ഥി മരുതു ഗണേഷ്, അണ്ണാ ഡി.എം.കെ.സ്ഥാനാര്‍ഥി ഇ.മധുസൂദനന്‍ എന്നിവരുടേതടക്കം 72 പത്രികകള്‍ സ്വീകരിച്ചിട്ടുണ്ട്.