Skip to main content
തിരുവനന്തപുരം

കുറ്റം ചെയ്യുന്നവര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുന്ന വിധത്തില്‍ നാർകോട്ടിക്‌സ് ആക്ട് ഭേദഗതി ചെയ്യാൻ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെടുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ആരോഗ്യ-വിദ്യാഭ്യാസ വകുപ്പുകള്‍ സംയുക്തമായി നടപ്പാക്കുന്ന ക്ളീന്‍ കാമ്പസ് സേഫ് കാമ്പസ് പദ്ധതിയുടെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ വിപുലമാക്കാന്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ വിദ്യാര്‍ഥി-യുവജന പ്രതിനിധികളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

ലഹരിവിരുദ്ധ സന്ദേശം പാഠ്യപദ്ധതിയുടെ ഭാഗമാക്കും. ഇതിന്‍റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ യുവജനക്ഷേമ ബോര്‍ഡ് യൂത്ത് കമ്മീഷന്‍ എന്നിവയിലൂടെ നടപ്പാക്കും. സ്കൂള്‍ തലത്തില്‍ വിദ്യര്‍ത്ഥികള്‍ക്ക് ലഹരിവിരുദ്ധ ബോധവത്കരണം നല്‍കും.വിദ്യാർഥികൾക്കു നൽകുന്ന നോട്ട്ബുക്ക്, നെയിം സ്ലിപ്പ്, സ്‌കൂൾ നോട്ടീസ് എന്നിവയിൽ ലഹരിവിരുദ്ധ സന്ദേശം ഉൾപ്പെടുത്തും. യൂത്ത് ഫെസ്​റ്റിവലിൽ ലഹരിവിരുദ്ധ സന്ദേശം ഉൾപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.

Tags