തിരുവനന്തപുരം
രജിസ്ട്രേഷന് ഇല്ലാത്ത അനധികൃത ചിട്ടി കമ്പനികളുടെ പ്രവര്‍ത്തനം തടയുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. സംസ്ഥാനത്തെ പല വൻകിട ചിട്ടിക്കന്പനികളും റിസർവ് ബാങ്കിന്റെ നിർദ്ദേശങ്ങൾ പാലിച്ചല്ല പ്രവർത്തിക്കുന്നതെന്നും ഇത്തരം ചിട്ടിക്കന്പനികൾക്കെതിരെ കർശനമായ നടപടി ഉണ്ടാവുമെന്നും മന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ബാങ്കിംഗ് ഇതര സ്ഥാപനങ്ങള്‍ വന്‍തോതില്‍ പലിശ വാങ്ങുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ബ്ലാങ്ക് ചെക്ക് ഒപ്പിട്ടുവാങ്ങുക, മുദ്രപത്രം വാങ്ങുക തുടങ്ങിയ അനധികൃത നടപടികള്‍ അനുവദിക്കില്ലെന്നും ചെന്നിത്തല വ്യക്തമാക്കി. നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ചിട്ടിസ്ഥാപനങ്ങളെ കുറിച്ച് പരാതി ലഭിച്ചാല്‍ പോലീസിന് അന്വേഷിക്കാമെന്നും ചെന്നിത്തല പറഞ്ഞു. ബ്ളേഡ് മാഫിയയ്ക്കെതിരായ യുദ്ധത്തില്‍ നിന്ന് സർക്കാർ പിന്മാറില്ലെന്നും അദ്ദേഹം അറിയിച്ചു.