Skip to main content
ചെന്നൈ

ramesh chennithala

 

ചെന്നൈ സെന്‍ട്രല്‍ റയില്‍വെ സ്റ്റേഷനിലുണ്ടായ സ്‌ഫോടനം അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചുവെന്ന് തമിഴ്‌നാട് ഡി.ജി.പി കെ. രാമാനുജം അറിയിച്ചു.നടന്നത് ചെറിയ സ്‌ഫോടനമാണ് എങ്കിലും മുഖ്യമന്ത്രി ജയലളിതയുടെ നിര്‍ദ്ദേശപ്രകാരം സി.ബി-സി.ഐ.ഡി അന്വേഷണത്തിനാണ് തീരുമാനിച്ചിരിക്കുന്നത്. സംഭവത്തെ വളരെ ഗൗരവമായി തന്നെയാണ് കാണുന്നതെന്നും രാമാനുജം പറഞ്ഞു.

 

ഇരട്ട സ്ഫോടനത്തിന്റെ ആസൂത്രകര്‍ ലക്‍ഷ്യമിട്ടത് ചെന്നൈ ആണെന്ന് കരുതുന്നില്ലെന്നും കാരണം ട്രെയിന്‍ സാധാരണ എത്തുന്നതിനും വളരെ വൈകിയാണ് എത്തിയതെന്നും ഇതൊക്കെ അന്വേഷണത്തില്‍ പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഭീകരസംഘടനകളാകാം സംഭവത്തിന് പിന്നിലെന്നും ഒരു ശ്രീലങ്കന്‍ സ്വദേശി പിടിയിലായിട്ടുണ്ടെന്നും അയാളെ ചോദ്യം ചെയ്യുകയാണെന്നും രാമാനുജം പറഞ്ഞു. സ്ഫോടനത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തമിഴ്നാട് സര്‍ക്കാരിനോടു റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.

 

അതേസമയം ചെന്നൈ റെയില്‍വെ സ്റ്റേഷനിലെ ബോംബ് സ്ഫോടനത്തിന്‍റെ പശ്ചാത്തലത്തില്‍ കേരളത്തിലെ സുപ്രധാന റെയില്‍വെ സ്റ്റേഷനുകളിലും പൊതു സ്ഥലങ്ങളിലും വിമാനത്താവളങ്ങളിലും സുരക്ഷ കര്‍ശനമാക്കാന്‍ നിര്‍ദേശം നല്‍കിയതായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. ആശങ്കപ്പെടാനുള്ള സാഹചര്യമില്ളെന്നും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

Tags