ലോക്‌സഭാ തെരഞ്ഞെടുപ്പിനുശേഷം മന്ത്രിസഭാ പുനസംഘടന ഉണ്ടായേക്കുമെന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിലപാടിനെ പരസ്യമായി ചോദ്യം ചെയ്‌തു ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല രംഗത്ത്. മന്ത്രിസഭാ പുന:സംഘടനയ്‌ക്കുള്ള ആവശ്യം നിലവിലില്ലെന്നു ടെലിവിഷന്‍ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ രമേശ് വ്യക്‌തമാക്കി. സാമുദായികമായ അസന്തുലിതാവസ്ഥ മന്ത്രിസഭക്കകത്ത് ഇല്ലെന്ന് തന്നെയാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്നും രമേശ് അറിയിച്ചു.
തെരഞ്ഞെടുപ്പിന് ശേഷം ഹൈക്കമാന്റിന്റെ അനുമതിയോടെ മന്ത്രിസഭാ പുനഃസംഘടനയുണ്ടാകുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. പത്തനാപുരത്ത് ആര്‍ ബാലകൃഷ്ണ പിള്ള, ഗണേഷ്‌കുമാര്‍ എന്നിവരുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമായിരുന്നു മുഖ്യമന്ത്രി ഈ അറിയിപ്പ് നടത്തിയത്. ആര്‍.എസ്.പിയുടെ മുന്നണി പ്രവേശനവും ഗണേഷ്‌കുമാറിന്റെ മന്ത്രിസ്ഥാനവും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിഗണിച്ചാണ് മന്ത്രിസഭ പുനഃസംഘടന നടത്താന്‍ തീരുമാനിച്ചത്.