Skip to main content
കൊളംബോ

ശ്രീലങ്കയിൽ വടക്കൻ പ്രവിശ്യാ മുഖ്യമന്ത്രിയായി തമിഴ് ദേശീയ സഖ്യം ‌നേതാവ് സി.വി വിഘ്‌നേശ്വരൻ സത്യപ്രതിജ്ഞ ചെയ്തു. ശ്രീലങ്കന്‍ സുപ്രീം കോടതി മുന്‍ ജഡ്ജിയായിരുന്നു ഇദ്ദേഹം. ശ്രീലങ്കന്‍ പ്രസിഡന്റ് മഹീന്ദ രാജപക്സെയുടെ ഓഫീസില്‍ വച്ചായിരുന്നു സത്യപ്രതിജ്ഞ.

 

വിഘ്‌നേശ്വരൻ ശ്രീലങ്കയിലെ ആദ്യ തമിഴ് മുഖ്യമന്ത്രിയാണ്. കഴിഞ്ഞ മാസം ശ്രീലങ്കയുടെ വടക്ക് പടിഞ്ഞാറന്‍ പ്രവിശ്യയില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഇദ്ദേഹത്തിന്റെ പാര്‍ട്ടിയായ തമിഴ് ദേശീയ സഖ്യം വന്‍ ഭൂരിപക്ഷം നേടിയിരുന്നു.

 

സി.വി വിഘ്‌നേശ്വരനെ സത്യപ്രതിജ്ഞ ചെയ്യിപ്പിക്കരുതെന്ന് സിംഹള സംഘടനകളും രാഷ്ട്രപതി മഹീന്ദ രജപക്‌സെയുടെ കീഴിൽ സത്യപ്രതിജ്ഞ ചെയ്യരുതെന്ന് തമിഴ് സംഘടനകളും ആവശ്യപ്പെട്ടിരുന്നെങ്കിലും താൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുമെന്നുതന്നെയായിരുന്നു വി‍ഘ്‌നേശ്വരൻ അറിയിച്ചിരുന്നത്. ഇന്ത്യൻ വിദേശകാര്യമന്ത്രി സൽമാൻ ഖുർഷിദ്  സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുത്തു