ബുദ്ധിജീവി പരിവേഷവുമായി മുരളി ഗോപി രംഗത്ത്

എമ്പുരാൻ വിവാദം കത്തി നിന്നപ്പോൾ ഉച്ചത്തിലുള്ള നിശബ്ദത പാലിച്ച ആസിനിമയുടെ തിരക്കഥാകൃത്ത് മുരളി ഗോപി ഇപ്പോൾ പ്രതികരണവുമായി സാമൂഹ്യ മാധ്യമങ്ങളിൽ എത്തിയിരിക്കുന്നു. താനൊരു ബുദ്ധിജീവി ആണ് എന്നുള്ള സ്വയം വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ ആ നിലവാരം നിലനിർത്താനുള്ള ശ്രമമായിട്ടാണ് ഈ പോസ്റ്റ് അനുഭവപ്പെടുക.
എമ്പുരാൻ സിനിമാ വിവാദം ഒരു സാമൂഹിക വിഷയമായി കത്തി നിന്നപ്പോൾ പോലും എന്തുകൊണ്ട് ഈ ബുദ്ധിജീവി പരിവേഷമുള്ള തിരക്കഥാകൃത്ത് നിശബ്ദത പാലിച്ചു. സത്യത്തെ തുറന്നെഴുതി എന്നാണ് ഇപ്പോൾ അദ്ദേഹം പറയുന്നത്. തീർച്ചയായും സത്യത്തെ അവതരിപ്പിക്കുന്നതിന് ധൈര്യം ആവശ്യമാണ്. എന്തുകൊണ്ട് മുരളി ഗോപി ആ ധൈര്യം എമ്പുരാൻ വിവാദ സമയത്തും തീയറ്ററുകളിൽ എത്തിയതിനു ശേഷം ആ സിനിമ 28 വെട്ടേറ്റപ്പോഴും നിശബ്ദനായി. തൻറെ സത്യത്തിന്റെ അംഗഛേദം പരസ്യമായി നടത്തുന്നത് എന്തുകൊണ്ട് നോക്കി നിന്നു.
സത്യമോ അസത്യമോ അർദ്ധ സത്യമോ എന്തുമായിക്കൊള്ളട്ടെ. ഒരു സിനിമ എന്ന നിലയിൽ എമ്പുരാൻ കണ്ടിരിക്കുക എന്നത് ക്ലേശകരമായ അധ്വാനമാണ്. ഓരോരോ ദേശങ്ങൾ കാട്ടി വെറുതെ വെടി പൊട്ടിക്കലും കത്തിക്കലും . ഇത്രയും ആസ്വാദ്യ നിലവാരമില്ലാത്ത മോഹൻലാലും മഞ്ജു വാര്യരും അഭിനയിച്ച ഒരു ചിത്രം ഇന്നുവരെ മലയാള സിനിമയിൽ ഇറങ്ങിയിട്ടില്ല എന്നുള്ളതാണ് പരമാർത്ഥം .