Skip to main content

ബോംബ് സംസ്കാരത്തിനെതിരെ കണ്ണൂർക്കാർ സംഘടിക്കണം

കണ്ണൂരിലെ ബോംബ് സംസ്കാരത്തിനെതിരെ സമാധാന കാംക്ഷികളായിട്ടുള്ള സാധാരണ ജനങ്ങൾ ഒന്നിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു .നാട്ടുകാരിയായ സീനയുടെ തുറന്നുപറച്ചിൽ അതിൻറെ തുടക്കമായി കാണേണ്ടതാണ്. എരഞ്ഞോളിൽ ആളില്ലാവീട്ടിന്റെ പറമ്പിൽ കിടന്ന സ്റ്റീൽ ബോംബ് പൊട്ടി വൃദ്ധൻ മരിച്ചതാണ് കണ്ണൂരിലെ ബോംബ് സംസ്കാരത്തിൻറെ ഒടുവിലത്തെ ഇര.

     ഇതിനെ തുടർന്ന് ആളില്ലാ വീടുകളിലെ പറമ്പുകളിൽ നിന്ന് ബോംബുകൾ പാർട്ടിക്കാർ പെറുക്കി മാറ്റുന്നു എന്നാണ് സീന തുറന്നടിച്ചിരിക്കുന്നത്.ഈ തുറന്നു പറച്ചിലിന്റെ പേരിൽ തനിക്ക് എന്തെല്ലാം പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന ആശങ്കയും അവർ പങ്കുവെച്ചു അവരുടെ ആശങ്ക അസ്ഥാനത്തല്ല. ഇതിനകം തന്നെ അവരുടെ തുറന്നു പറച്ചിലിനെ പ്രതിരോധിച്ചു കൊണ്ട് ആൾക്കാർ രംഗത്ത് വന്നു. 

      നാടിനെ ആക്ഷേപിക്കാൻ കരുതിക്കൂട്ടിയു ള്ള ശ്രമത്തിന്റെ ഭാഗമാണ് സീനയുടെ തുറന്നുപറച്ചിൽ എന്നാണ് അവർ പറയുന്നത് .എന്നാൽ കണ്ണൂരിൻ്റെ ബോംബ് സംസ്കാരം കേരളത്തിന് മുഴുവൻ അപമാനകരമായിരിക്കുകയാണ് .ഇത് കണ്ണൂർകാരയും സാംസ്കാരികമായി ദോഷമായി ബാധിക്കുന്ന അവസ്ഥയിൽ എത്തിക്കഴിഞ്ഞു .

       രാഷ്ട്രീയ നേതൃത്വത്തിന്റെ അറിവും സംരക്ഷണവും ഇല്ലാതെ ഇത്തരത്തിൽ ബോംബ് നിർമ്മാണം കണ്ണൂരിൽ അനുസ്യുതം നടക്കുകയില്ല . ആഭ്യന്തര വകുപ്പിന്റെ ചുമതല കൂടി വഹിക്കുന്ന മുഖ്യമന്ത്രിയുടെ ജില്ലയിൽ ഇത്തരത്തിൽ അരക്ഷിതാവസ്ഥ നിലനിൽക്കുന്നത് നിലനിൽക്കുന്നതിന് ഒരു ന്യായീകരണവും നിരത്താനില്ല. സീന പറഞ്ഞതുപോലെ കണ്ണൂരിൽ സ്വതന്ത്രമായി കുട്ടികൾക്ക് കളിക്കാൻ പോലും പറ്റാത്ത അവസ്ഥയാണ്. ഈ അവസ്ഥയെ നേരിടുന്നതിന് സമാധാന സമാധാനകാംക്ഷികളായ നാട്ടുകാർ തന്നെ സ്വമേധയാ സീനയെ പോലെ രംഗത്ത് വരേണ്ടതാണ്.

 

Ad Image