Skip to main content

കേരളാ പൊലീസിന്റെ ആയുധശേഖരത്തില്‍ നിന്ന് വെടിക്കോപ്പുകളും ഉണ്ടകളും റൈഫിളുകളും കാണാതായെന്ന കണ്ടെത്തലില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയെ സംസ്ഥാന പോലീസ് മേധാവി സ്ഥാനത്ത് നിന്ന് മാറ്റണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. ആയുധങ്ങള്‍ ഷ്ടപ്പെട്ടെന്ന കണ്ടെത്തല്‍ അതീവ ഗുരുതരമാണെന്നും വിജിലന്‍സ് അന്വേഷണം നടത്തിയാല്‍ സത്യം പുറത്തു വരില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

സംസ്ഥാനത്തെ പോലീസ് വകുപ്പിനെതിരെ താനുന്നയിച്ച ആരോപണങ്ങള്‍ ശരിവയ്ക്കുന്നതാണ് സി.എ.ജി റിപ്പോര്‍ട്ട് എന്ന് പി.ടി.തോമസ് എം.എല്‍.എ. പോലീസ് വകുപ്പുമായി ബന്ധപ്പെട്ട ആരോപണങ്ങളായിരുന്നു നിയമസഭയില്‍ പി.ടി തോമസ് ഉന്നയിച്ചത്. എന്നാല്‍ അദ്ദേഹത്തിന്റെ പ്രസ്താവനകളിലേതിനേക്കാള്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. 

കേരളാ പോലീസിന്റെ വെടിക്കോപ്പുകളില്‍ വന്‍ കുറവുണ്ടെന്നാണ് സി.എ.ജിയുടെ കണ്ടെത്തല്‍. 12,061 വെടിയുണ്ടകളുടെ കുറവാണ് കണ്ടെത്തിയിരിയ്ക്കുന്നത്. കാണാതായവയ്ക്ക് പകരം വ്യാജ വെടിയുണ്ടകള്‍ വച്ചു. രേഖകള്‍ തിരുത്തി കുറ്റക്കാരെ സംരക്ഷിക്കാനാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ശ്രമിച്ചതെന്നും സി.എ.ജിയുടെ കണ്ടെത്തല്‍ വ്യക്തമാക്കുന്നു. 

 

Tags