ലീഗിനേയും മാണിയേയും മാണിയെ വിമര്‍ശിച്ച് വി.എസ്; സി.പി.ഐ.എമ്മിനെ തള്ളാതെ മാണി
മുസ്ലിം ലീഗുമായും കേരള കോണ്‍ഗ്രസ് എമ്മുമായും സഹകരണത്തിന് നിര്‍ദ്ദേശിച്ചു കൊണ്ടുള്ള ദേശാഭിമാനി മുഖപ്രസംഗത്തിനും സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ ലേഖനത്തിനും പിന്നാലെ ഇരു പാര്‍ട്ടികളേയും ശക്തമായി വിമര്‍ശിച്ച് സി.പി.ഐ.എമ്മിന്റെ മുതിര്‍ന്ന നേതാവ് വി.എസ് അച്യുതാനന്ദനും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും. എന്നാല്‍, ഇടതുമുന്നണിയിലേക്കുള്ള അനൗദ്യോഗിക ക്ഷണമായി കരുതപ്പെടുന്ന ലേഖനങ്ങളെ തള്ളാതെ കെ.എം മാണി.