Skip to main content

ഇടുക്കിയില്‍ നാളെ യു.ഡി.എഫ് ഹര്‍ത്താല്‍

തൊടുപുഴ ഡി.വൈ.എസ്.പി ഓഫിസിലേക്ക് കെ.എസ്.യു  നടത്തിയ മാര്‍ച്ചിനെതിരെനടന്ന പോലീസ് അക്രമത്തില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് നാളെ ഇടുക്കിയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.

മാണിയെ ഇനി ക്ഷണിക്കില്ല; ഇടതുകക്ഷി ഫോര്‍വേഡ് ബ്ലോക്ക് യു.ഡി.എഫില്‍

കേരള കോണ്‍ഗ്രസ് (എം) നേതാവ് കെ.എം മാണിയെ ഇനി മുന്നണിയിലേക്ക് ക്ഷണിക്കേണ്ടതില്ലെന്നും രാഷ്ട്രീയ നിലപാട് വ്യക്തമാക്കി അദ്ദേഹത്തിന് എപ്പോള്‍ വേണമെങ്കിലും തിരിച്ച് വരാമെന്നും യുഡിഎഫ്. മാണിയെ തിരിച്ചു വിളിച്ച കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസ്സനെതിരെ യോഗത്തില്‍ വിമര്‍ശനവുമുയര്‍ന്നു. മുന്നണിയില്‍ ചര്‍ച്ച ചെയ്യാതെ മാണിയെ ക്ഷണിച്ചതില്‍ ജെ.ഡി.യുവാണ് രംഗത്തെത്തിയത്.

 

യു.ഡി.എഫിലേക്ക് ക്ഷണം; ഉടനില്ലെന്ന് മാണി

കേരള കോണ്‍ഗ്രസ് (എം) യു.ഡി.എഫിലേക്ക് മടങ്ങിവരണമെന്ന് കെ.പി.സി.സി പ്രസിഡന്റ് എം എം ഹസന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഉടന്‍ മടങ്ങില്ലെന്ന് പാര്‍ട്ടി നേതാവ് കെ.എം മാണി വ്യക്തമാക്കി.

 

മാണിയെ യു.ഡി.എഫില്‍ നിന്ന് ആരും പുറത്താക്കിയതല്ലെന്നും അദ്ദേഹം മടങ്ങിവരുമെന്നാണ് പ്രതീക്ഷയെന്നും ഹസന്‍ പറഞ്ഞു. മാണി തിരിച്ചു വരണമെന്നാണ് എല്ലാവരുടേയും ആഗ്രഹമെന്നും ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ 21-ന് യു.ഡി.എഫ് യോഗം ചേരുമെന്നും ഹസന്‍ അറിയിച്ചു.

 

സഹകരണ മേഖലയിലെ പ്രതിസന്ധി: എല്‍.ഡി.എഫും യു.ഡി.എഫും സംയുക്ത പ്രക്ഷോഭത്തിലേക്ക്

500, 1000 നോട്ടുകള്‍ അസാധുവാക്കിയ നടപടി സഹകരണ മേഖലയില്‍ സൃഷ്ടിച്ച പ്രതിസന്ധിയെ തുടര്‍ന്ന്‍ എല്‍.ഡി.എഫും യു.ഡി.എഫും യോജിച്ച് പ്രക്ഷോഭത്തിന് ഒരുങ്ങുന്നു. ആദ്യപടിയായി രണ്ട് മുന്നണികളും റിസര്‍വ് ബാങ്ക് ഓഫീസിനുമുന്നില്‍ വെള്ളിയാഴ്ച സംയുക്തമായി സമരം നടത്തും.   

 

വിഷയത്തില്‍ നവംബര്‍ 21-ന് സര്‍വകക്ഷിയോഗം ചേരും. യുഡിഎഫ് നേതാക്കള്‍ സെക്രട്ടേറിയറ്റില്‍ വച്ച് ഇന്ന്‍ മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലാണ് ഈ തീരുമാനമുണ്ടായത്. ധന വകുപ്പ് മന്ത്രി തോമസ്‌ ഐസക്കും സഹകരണ വകുപ്പ് മന്ത്രി എ.സി മൊയ്തീനും ചര്‍ച്ചയില്‍ സംബന്ധിച്ചു.

 

സ്വാശ്രയ സമരം: പ്രതിപക്ഷം നിരാഹാരം നിര്‍ത്തി

സ്വാശ്രയ വിഷയത്തില്‍ യു.ഡി.എഫ് എം.എൽ.എമാർ നിയമസഭാ കവാടത്തിൽ എട്ടു ദിവസമായി തുടരുന്ന നിരാഹാര സമരം അവസാനിപ്പിച്ചു. സമരം നിയമസഭക്ക് പുറത്തേക്ക് വ്യാപിപ്പിക്കുമെന്ന് രമേശ് ചെന്നിത്തല.

Subscribe to CM Pinarayi Vijayan