സഭാകോടതികള്‍ നല്കുന്ന വിവാഹമോചനത്തിനു നിയമസാധുതയില്ലെന്ന് സുപ്രീം കോടതി
ക്രൈസ്തവ സഭാകോടതികള്‍ നല്കുന്ന വിവാഹമോചനത്തിനു നിയമസാധുതയില്ലെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. ഇത്തരത്തില്‍ വിവാഹമോചനം നേടി പുനര്‍വിവാഹിതരാകുന്നത് നിയമവിരുദ്ധമായിരിക്കുമെന്നും കോടതി കൂട്ടിച്ചേര്‍ത്തു.
ചീഫ് ജസ്റ്റിസ് ടി.എസ് താക്കൂര്‍, ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബഞ്ചാണ് കത്തോലിക്കാ വിശ്വാസികളെ സംബന്ധിച്ചിടത്തോളം നിര്‍ണ്ണായകമായ വിധി പ്രഖ്യാപിച്ചത്. ബംഗലൂരു സ്വദേശിയായ അഭിഭാഷകന് ക്ലാരന്‍സ് പയസ് നല്കിയ ഹര്‍ജിയിലാണ് വിധി.
രാജ്യത്തെ മതനിരപേക്ഷതയുടെ ഭാവിയില്‍ ആശങ്കയുണ്ടെന്ന് സുപ്രീം കോടതി
പള്ളിനിയമം കത്തോലിക്കാ മതവിശ്വാസികളുടെ വ്യക്തിനിയമമായും പള്ളിക്കോടതി നല്കുന്ന വിവാഹമോചന ഉത്തരവ് സാധുവും ബാധകവുമായി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ട് പൊതുതാല്‍പ്പര്യ ഹര്‍ജി.
കൊളംബോയില്‍ ബുധനാഴ്ച ആയിരങ്ങള്‍ പങ്കെടുത്ത ചടങ്ങില്‍ ജോസഫ് വാസിനെ കത്തോലിക്കാ സഭയുടെ വിശുദ്ധനായി ഫ്രാന്‍സിസ് പാപ്പ നാമകരണം ചെയ്തു.
സ്വവര്‍ഗ്ഗ ലൈംഗികത: ഫ്രാന്‍സിസ് പാപ്പയുടെ നിലപാട് അംഗീകരിക്കാതെ സൂനഹദോസ്
സ്വവര്‍ഗ്ഗ ലൈംഗിക പങ്കാളികള്‍ക്ക് സഭയില്‍ കൂടുതല്‍ സ്വീകാര്യത നല്‍കാനുള്ള നിര്‍ദ്ദേശങ്ങള്‍ക്ക് റോമന്‍ കത്തോലിക്കാ സഭയുടെ സൂനഹദോസില്‍ ആവശ്യമായ മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിച്ചില്ല.
പുരോഹിത ലൈംഗിക പീഡനം: സഭ കരഞ്ഞ് പ്രായശ്ചിത്തം ചെയ്യണമെന്ന് മാര്‍പാപ്പ
കത്തോലിക്കാ സഭയിലെ പുരോഹിതരുടെ ലൈംഗിക പീഡനത്തിനിരയായവരോട് ഫ്രാന്‍സിസ് മാര്‍പാപ്പ മാപ്പ് ചോദിച്ചു. ആദ്യമായാണ് പീഡനത്തിനിരയായവര്‍ക്ക് വത്തിക്കാനില്‍ കൂടിക്കാഴ്ച അനുവദിക്കുന്നത്.