ക്രൈസ്തവ സഭാകോടതികള്‍ നല്കുന്ന വിവാഹമോചനത്തിനു നിയമസാധുതയില്ലെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. ഇത്തരത്തില്‍ വിവാഹമോചനം നേടി പുനര്‍വിവാഹിതരാകുന്നത് നിയമവിരുദ്ധമായിരിക്കുമെന്നും കോടതി കൂട്ടിച്ചേര്‍ത്തു.
ചീഫ് ജസ്റ്റിസ് ടി.എസ് താക്കൂര്‍, ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബഞ്ചാണ് കത്തോലിക്കാ വിശ്വാസികളെ സംബന്ധിച്ചിടത്തോളം നിര്‍ണ്ണായകമായ വിധി പ്രഖ്യാപിച്ചത്. ബംഗലൂരു സ്വദേശിയായ അഭിഭാഷകന് ക്ലാരന്‍സ് പയസ് നല്കിയ ഹര്‍ജിയിലാണ് വിധി.
വിവാഹമോചന നിയമം സഭാകോടതികളെ അംഗീകരിക്കാത്തിടത്തോളം കാലം ഇവിടെ നിന്നുള്ള വിവാഹമോചനം നിയമവിധേയമായി കരുതാനാകില്ലെന്ന 1996-ലെ സുപ്രീം കോടതിയുടെ തന്നെ ഉത്തരവ് ശരിവെക്കുകയാണ് ഡിവിഷന് ബഞ്ച് ചെയ്തത്.
എന്നാല്‍, ഹര്ജിക്കാരന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന് സോളി സൊറാബ്ജിയുടെ അഭ്യര്‍ത്ഥന മാനിച്ച കോടതി ഹര്‍ജി വിശദമായ വാദം കേള്‍ക്കാന്‍ മാറ്റി.