ക്രിസ്ത്യൻ സമുദായത്തെ സി.പി.എം ബോധപൂർവം അകറ്റുന്നു
ക്രിസ്ത്യൻ സമുദായത്തെ ബോധപൂർവ്വം തങ്ങളിൽ നിന്ന് അകറ്റാനുള്ള ഒരു തന്ത്രം മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിച്ചിരിക്കുന്നുവെന്ന് കരുതാവുന്നതാണ്. ഒരേസമയം മുസ്ലിം സമുദായത്തെ എൽഡിഎഫിന് അനുകൂലമായി മാറ്റുക .അതോടൊപ്പം ക്രിസ്ത്യൻ സമുദായത്തെ ബിജെപിയുമായി അടുപ്പിക്കുക. അതിന് ലഭ്യമായ എല്ലാ അവസരങ്ങളും സിപിഎം വിശേഷിച്ചും മുഖ്യമന്ത്രി പാഴാക്കാതെ ഉപയോഗിക്കുന്നു.