കൊച്ചി മെട്രോ: നിശ്ചിത ദൂരം നിശ്ചിത സമയത്ത് തന്നെ പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി
കൊച്ചി മെട്രോ റെയിലിന്റെ നിര്‍മ്മാണം വൈകില്ലെന്നും ആലുവ മുതല്‍ മഹാരാജാസ് കോളേജ് ഗ്രൗണ്ട് വരെ തന്നെയാകും ആദ്യഘട്ടമെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു.
കൊച്ചി മെട്രോ റെയിലിന്റെ നിര്‍മ്മാണം വൈകില്ലെന്നും ആലുവ മുതല്‍ മഹാരാജാസ് കോളേജ് ഗ്രൗണ്ട് വരെ തന്നെയാകും ആദ്യഘട്ടമെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു.
കൊച്ചി മെട്രോയ്ക്ക് കേന്ദ്ര ബജറ്റില്‍ അനുവദിച്ച 800 കോടി രൂപയില്‍ 400 കോടി രൂപ ഉടന്‍ നല്‍കുമെന്ന് കേന്ദ്ര നഗരവികസന മന്ത്രി എം. വെങ്കയ്യ നായിഡു.
10.8 ശതമാനം പലിശനിരക്കില്‍ 19 വര്‍ഷത്തേക്കാണ് വായ്പ നല്‍കുന്നത്. ഏഴ് വര്‍ഷത്തിന് ശേഷം വായ്പാ തിരിച്ചടവ് തുടങ്ങിയാല്‍ മതി.
കൊച്ചി മെട്രോയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ അവശേഷിക്കുന്ന സ്ഥലമേറ്റെടുക്കല്‍ വേഗത്തിലാക്കാന്‍ വൈദ്യുതി, റവന്യൂ വകുപ്പു മന്ത്രിമാരുടെ നേതൃത്തിലുളള സമിതിയെ നിയോഗിച്ചു.
മെട്രോ നിർമാണത്തെ തുടർന്നുണ്ടായിട്ടുള്ള ഗതാഗതക്കുരുക്ക് പരിഹരിച്ച ശേഷം നിർമാണം തുടര്‍ന്നാല്‍ മതി എന്ന ആവശ്യവുമായി എത്തിയ സമരക്കാര്‍ കലൂര്‍ മുതല്‍ നോര്‍ത്ത് വരെയുള്ള ഇടങ്ങളിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് തടഞ്ഞത്.