Thiruvananthapuram
അഭയകേസില്‍ വീണ്ടും വെളിപ്പെടുത്തല്‍. ആദ്യ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് താന്‍ കീറിക്കളഞ്ഞതാണെന്ന് കോണ്‍സ്റ്റബ്ള്‍ എം.എം തോമസ് വെളിപ്പെടുത്തി. കേസില്‍ എട്ടാം സാക്ഷിയായ തോമസ് ആദ്യത്തെ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
എ.എസ്.ഐ വി.വി അഗസ്റ്റിന് നിര്‍ബന്ധിച്ചതിനാലാണ് ഇൻക്വിസ്റ്റ് റിപ്പോർട്ട് കീറിയതെന്നാണ് തോമസ് വെളിപ്പെടുത്തിയത്. അഗസ്റ്റിനെ നേരത്തേ സി.ബി.ഐ കേസില്‍ പ്രതി ചേര്‍ത്തിരുന്നു. ഇയാള്‍ പിന്നീട് ആത്മഹത്യ ചെയ്യുകയായിരുന്നു.