Skip to main content
Kochi

kerala-high-court

സംസ്ഥാനത്ത് നിര്‍ബന്ധിത മതപരിവര്‍ത്തന കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുണ്ടെങ്കില്‍ അവ അടച്ചു പൂട്ടണണമെന്ന് ഹൈക്കോടതി. ബലപ്രയോഗത്തിലൂടെ മതം മാറ്റുന്ന ഇടങ്ങളെ ഭരണഘടനാവിരുദ്ധ സ്ഥാപനങ്ങളായി പോലീസ് കണക്കാക്കണം. മിശ്രവിവാഹങ്ങളെ ലൗ ജിഹാദായും ഘര്‍ വാപസിയായുംചിത്രീകരിക്കരുതെന്നും ഹൈക്കോടതി പറഞ്ഞു.

 

തൃപ്പൂണിത്തുറ യോഗ കേന്ദ്രത്തിലെ പീഢനം സംബന്ധിച്ച തൃശൂര്‍ സ്വദേശിനി ശ്വേതയുടെ ഹര്‍ജി പരിഗണിക്കവേയാണ് കോടതിയുടെ ഈ നിരീക്ഷണം.യോഗ കേന്ദ്രത്തില്‍ തടവില്‍ പാര്‍പ്പിച്ചിരുന്ന കണ്ണൂര്‍ സ്വദേശി ശ്രുതിയുടെയും അനീസിന്റെയുംവിവാഹം ലൗ ജിഹാദായി കാണതുരുതെന്നും ഹൈക്കോടതി പറഞ്ഞു. ശ്രുതിയെ യോഗാ സെന്ററില്‍ തടവില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നു ചൂണ്ടിക്കാട്ടി അനീസ് നല്‍കിയ ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി.മിശ്രവിവാഹങ്ങള്‍ പ്രോല്‍സാഹിപ്പിക്കപ്പെടണമെന്നും പ്രണയത്തിന് അതിര്‍വരമ്പ് നിശ്ചയിക്കേണ്ടതില്ലെന്നും കോടതി അഭിപ്രായപ്പെട്ടു

 

കേസില്‍ ശരിയായ അന്വേഷണം നടക്കുന്നില്ലെന്ന് ശ്വേത കോടതിയില്‍ അറിയിച്ചെങ്കിലും നിലവിലെ അന്വേഷണം ഫലപ്രദമാണെന്ന് സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു.തുടര്‍ന്ന് ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കാന്‍ മാറ്റി.തൃപ്പൂണിത്തുറ യോഗ സെന്റര്‍ കേസില്‍ കക്ഷി ചേരാന്‍ ചെര്‍പ്പുളശ്ശേരി സ്വദേശി ആതിരയും ക്രിസ്ത്യന്‍ ഹെല്‍പ് ലൈനും നല്‍കിയ അപേക്ഷ കോടതി തള്ളി. ഇവര്‍ക്ക് സ്വന്തം നിലയില്‍ പോലീസിനെ സമീപിക്കാമെന്ന് കോടതി പറഞ്ഞു.