Kochi
മകന്റെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ അബ്ദുള്‍ നാസര്‍ മഅദനിയെ അനുവദിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് പി.ഡി.പി ബുധനാഴ്ച കേരളത്തില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പിന്‍വലിച്ചു. ഹര്‍ത്താലിനെതിരെ മഅദനിതന്നെ രംഗത്തെത്തിയ സാഹചര്യത്തെതുടര്‍ന്ന് ഹര്‍ത്താല്‍ പിന്‍വലിക്കുന്നതായി പി.ഡി.പി നേതൃത്വം അറിയിച്ചു.
മകന്റെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടു മഅദനി എന്‍.ഐ.എ കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഹര്‍ജി പരിഗണിച്ച കോടതി വിവാഹത്തില്‍ പങ്കെടുക്കാന്‍ അനുമതിനല്‍കിയില്ല.ഇതില്‍ പ്രതിഷേധിച്ചാണ് പി.ഡി.പി ബുധനാഴ്ച കേരളത്തില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരുന്നത്.
ഹര്‍ത്താലിനോട് സഹകരിക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതിയും സ്വകാര്യ ബസ് ഉടമകളും അറിയിച്ചിരുന്നു.