ക്വലാലമ്പൂര്‍ : മലേഷ്യന്‍ പ്രധാനമന്ത്രിയായി ദേശീയ മുന്നണി സഖ്യ നേതാവ് നജീബ് റസാഖ് തിങ്കളാഴ്ച അബ്ദുല്‍ ഹാലിം മുവാദ്സം രാജാവിന് മുന്നില്‍ സത്യപ്രതിജ്ഞ ചെയ്തു. കഴിഞ്ഞ 56 വര്‍ഷമായി തുടരുന്ന ഭരണസഖ്യം മേയ് അഞ്ചിന് നടന്ന തെരഞ്ഞെടുപ്പിലും അധികാരം നിലനിര്‍ത്തിയിരുന്നു. എന്നാല്‍, തിരഞ്ഞെടുപ്പ് ക്രമക്കേട് നടന്നതായി ആരോപിച്ച് പ്രതിപക്ഷം സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്കരിച്ചു.
222 അംഗ പാര്‍ലിമെന്റില്‍ 133 സീറ്റുകളാണ് ദേശീയ മുന്നണി സഖ്യം നേടിയത്. 2008ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഇവര്‍ക്ക് 135 സീറ്റുകളാണ് ലഭിച്ചിരുന്നത്. പ്രതിപക്ഷ നേതാവ് അന്‍വര്‍ ഇബ്രാഹിം നയിക്കുന്ന ജനകീയ ഉടമ്പടി സഖ്യത്തിന് 89 സീറ്റുകള്‍ ലഭിച്ചു.
തെരഞ്ഞെടുപ്പ് ക്രമക്കേടില്‍ പ്രതിഷേധിച്ച് ബുധനാഴ്ച റാലി നടത്താന് അന്‍വര്‍ ഇബ്രാഹിം ആഹ്വാനം നല്‍കിയിട്ടുണ്ട്.