Skip to main content
കോഴിക്കോട്

മുസ്ലിം പെണ്‍കുട്ടികളുടെ വിവാഹപ്രായം 18 വയസ്സാക്കുന്നതിനെതിരെ വിവിധ മുസ്ലിം സംഘടനകള്‍ സുപ്രീം കോടതിയെ സമീപിക്കുന്നു. മുസ്ലീം ലീഗ് അടക്കമുള്ള പത്തോളം മുസ്ലീം സംഘടനകളാണ് ഈ ആവശ്യവുമായി രംഗത്ത് വന്നിരിക്കുന്നത്.

 

ഇതിന്റെ ഭാഗമായി ബോധവത്കരണ കാമ്പയിന്‍ അടക്കമുള്ളവ നടത്താന്‍ വെള്ളിയാഴ്ച കോഴിക്കോട്ട് ചേര്‍ന്ന മുസ്ലീം സംഘടനകളുടെ യോഗം തീരുമാനിച്ചു. ഇതിനുവേണ്ടി മുസ്ലീം സംരക്ഷണ സമിതി എന്ന സംഘടനയും രൂപീകരിച്ചു. പെണ്‍കുട്ടികള്‍ക്ക് വിവാഹം കഴിക്കാന്‍ 18 തികയണമെന്ന നിയമം മുസ്ലീം വ്യക്തി നിയമത്തിനെതിരാനെന്നും ഭരണഘടനാ ലംഘനമാണെന്നും ചൂണ്ടിക്കാട്ടിയാണ് സംഘടനകള്‍ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുന്നത്.

Tags