ക്രിക്കറ്റ് പന്തില്‍ കൃത്രിമം കാട്ടിയതിനെ തുടര്‍ന്ന് ഒരുവര്‍ഷത്തെ വിലക്കേറ്റുവാങ്ങി ഓസ്‌ട്രേലിയയില്‍ തിരിച്ചെത്തിയ മുന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞു. ക്യാപ്റ്റന്‍ എന്ന നിലയില്‍ എല്ലാ തെറ്റും ഏറ്റെടുക്കുന്നുവെന്ന് സ്റ്റീവ് സ്മിത്ത് പറഞ്ഞു. ജീവിതം മുഴുവന്‍ പശ്ചാത്തപിക്കും. കാലം മാപ്പുനല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദക്ഷിണാഫ്രിക്കയില്‍ നിന്ന് മടങ്ങിയെത്തിയ ശേഷം മടങ്ങി എത്തിയ ശേഷം വിളിച്ചുകൂട്ടിയ വാര്‍ത്താ സമ്മേളനത്തിലാണ് സ്മിത്ത് വികാരാധീനനായത്.
പന്ത് ചുരണ്ടല്‍ വിവാദത്തില്‍ ഓസ്‌ട്രേലിയന്‍ നായകന്‍ സ്റ്റീവ് സ്മത്തിനും ഉപനായകന്‍ ഡേവിഡ് വാര്‍ണറിനും ക്രിക്കറ്റ് ഓസ്‌ട്രേലിയ ഒരു വര്‍ഷത്തെ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. വിവാദത്തില്‍ ഉള്‍പ്പെട്ട കാമറൂണ്‍ ബാന്‍കോഫ്റ്റിന് ഒമ്പത് മാസത്തെ വിലക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്. രണ്ടു വര്‍ഷത്തേക്ക് സ്മിത്തിനോ വാര്‍ണറിനോ ഒരു ടീമിന്റേയും നായക സ്ഥാനം വഹിക്കാന്‍ കഴിയില്ലെന്നും ക്രിക്കറ്റ് ഓസ്‌ട്രേലിയ നിലപാട് എടുത്തിട്ടുണ്ട്. സ്റ്റീവ് സ്മിത്തിനും ഡേവിഡ് വാര്‍ണര്‍ക്കും ഐപിഎല്ലിലും വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.