Delhi
എച്ച്.ഐ.വി ബാധിതര്‍ക്ക് കൈകൊടുത്താല്‍ എയ്ഡ്‌സ് പകരുമെന്ന് പഞ്ചാബ് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി (പി.എസ്.എ.സി.എസ്). എയ്ഡ്‌സ് ബോധവല്‍ക്കരണത്തിനായി പി.എസ്.എ.സി.എസ് പുറത്തിറക്കിയിരിക്കയ ലഖുലേഖയിലാണ് ഇക്കാര്യം പറയുന്നത്.
ഇതു മാത്രമല്ല മറ്റ് വിചിത്രമായ കാര്യങ്ങളും ലഖുലേഖയിലുണ്ട്, എയ്ഡസ് രോഗികള്‍ ഉപയോഗിച്ച ഫോണോ കംപ്യൂട്ടറോ ഉപയോഗിക്കുന്നതു വഴി രോഗം മറ്റൊരാളിലേക്ക് പകരും, ശുചിമുറി ഉപയോഗിക്കുന്നതു വഴിയും രോഗം പകരുമെന്നും ലഖുലേഖയില്‍ പറയുന്നുണ്ട്. എന്നാല്‍ ഇപ്പറയുന്ന കാര്യങ്ങളെല്ലാം ശാസ്ത്രീയമായി തെറ്റാണെന്ന് കണ്ടുപിടിക്കപ്പെട്ടിട്ടുള്ളതാണ്.