Skip to main content
Ad Image

ന്യൂദല്‍ഹി: ജൈവസുരക്ഷക്കായി ദേശീയ തലത്തില്‍ സ്വയംഭരണ അതോറിറ്റി  രൂപീകരിക്കാന്‍ ലക്ഷ്യമിട്ട് കാര്‍ഷിക ജൈവസുരക്ഷാ ബില്‍ കൃഷിമന്ത്രി ശരദ് പവാര്‍ ലോക്സഭയില്‍ അവതരിപ്പിച്ചു. ആഗോളീകരണം കാര്‍ഷിക രംഗത്ത് ഉയര്‍ത്തുന്ന വെല്ലുവിളികള്‍ നേരിടാന്‍ തക്ക നിയന്ത്രണനടപടികള്‍ സ്വീകരിക്കുകയാണ് അതോറിറ്റിയുടെ ലക്‌ഷ്യം.

 

1995ല്‍ കാര്‍ഷിക രംഗത്ത് ആഗോള വ്യാപാരം അനുവദിച്ചത് പുതിയ അവസരങ്ങള്‍ക്കൊപ്പം വെല്ലുവിളികളും ഉയര്‍ത്തുകയാണ്. ഇത് മുന്‍നിര്‍ത്തി റെയ്ഡ്, സാമ്പിള്‍ ശേഖരണം, ശുചിത്വ പരിശോധന എന്നിവക്ക് അധികാരങ്ങളുള്ള സംവിധാനമാണ് വ്യവസ്ഥ ചെയ്യുന്നത്. രോഗവും മറ്റും യഥാസമയം ബന്ധപ്പെട്ടവരെ അറിയിക്കേണ്ടത് കര്‍ഷകരുടെ ഉത്തരവാദിത്തമാകും.  രോഗം ബാധിച്ച ജന്തുക്കള്‍, ചെടികള്‍, ഉല്‍പന്നങ്ങള്‍ തുടങ്ങിയവ പിടിച്ചെടുത്ത് നശിപ്പിക്കാന്‍ അതോറിറ്റിക്ക് അധികാരമുണ്ടായിരിക്കും.

 

കര്‍ഷകര്‍ക്കായുള്ള ദേശീയ കമീഷന്‍ ശുപാര്‍ശ അനുസരിച്ചാണ് അതോറിറ്റി സ്ഥാപിക്കുന്നത്.

Ad Image