സാങ്കേതികവിദ്യയുടെ പശ്ചാത്തലത്തിൽ സ്ത്രീകൾ മുന്നേറുന്നു
സാങ്കേതികവിദ്യ വരുത്തുന്ന മാറ്റങ്ങൾ സംസ്കാരത്തെ മാറ്റും.ചിലപ്പോൾ അത് അടിമുടിയായി മാറ്റിയെന്നിരിക്കും. അതിനൊരുദാഹരണമാണ് ഹേമാ കമ്മിറ്റി റിപ്പോർട്ടും അതിനുശേഷം ഉണ്ടായ സംഭവവികാസങ്ങളും . പുതിയകാലം തങ്ങൾക്ക് ചില ആത്മവിശ്വാസങ്ങളും ഉറപ്പുകളും വാഗ്ദാനം ചെയ്യുന്നു എന്ന ബോധ്യം സ്ത്രീകൾക്ക് കൈവന്നിരിക്കുന്നു.അത് വന്നതിന്റെ മുഖ്യ കാരണം നിലവിലെ സാമൂഹ്യ മാധ്യമങ്ങൾ തന്നെയാണ്.
ഈ സാമൂഹ്യമാധ്യമപശ്ചാത്തലം ആകട്ടെ പുത്തൻ സാങ്കേതിക വിദ്യയുടെ പ്രകടനം മാത്രമാണ്. ഇത് വനിതകളുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നു എന്ന് മാത്രമല്ല അവർക്ക് ധൈര്യപൂർവ്വം ഏത് മേഖലയിലേക്കും കടന്നുചെല്ലാം എന്നുള്ള ധൈര്യവും പകരുന്നുണ്ട്.
ചിലപ്പോഴൊക്കെ ഇത്തരം സംവിധാനങ്ങൾ ദുരുപയോഗം ചെയ്യപ്പെടാറുണ്ട്.നിയമം പോലും വളരെയധികം ദുരുപയോഗം ചെയ്യപ്പെടുന്ന സാഹചര്യങ്ങൾ കേരളത്തിൽ തന്നെ ഉണ്ടായിട്ടുണ്ട്.അതെല്ലാം സ്വാഭാവികം തന്നെ.അത് ഉയർത്തിക്കാട്ടിക്കൊണ്ട് സ്ത്രീകളുടെ മുന്നേറ്റത്തെ തടയാനുള്ള ശ്രമം പല കോണുകളിൽ നിന്നും ഉയർന്നു വരികയും ചെയ്യുന്നുണ്ട്.അതും സ്വാഭാവികം തന്നെ.എന്നാൽ ഇതിനെയെല്ലാം അതിജീവിച്ചുകൊണ്ട് ഈ സാങ്കേതിക വിദ്യയുടെ പശ്ചാത്തല ബലത്തിൽ സ്ത്രീകൾ സമൂഹത്തിൻറെ മുഖ്യധാരയിലേക്ക് കടന്നു വരിക തന്നെ ചെയ്യും.അതിൻറെ ഉച്ചത്തിലുള്ള സൂചനയാണ് ഇപ്പോൾ കാണുന്നത്.മാറ്റത്തിന്റെ ഘട്ടത്തിൽ ഒട്ടേറെ പരിചിതമില്ലാത്ത സംഭവങ്ങൾ ഉണ്ടായെന്നിരിക്കും. അത് മാറ്റത്തിന്റെ സൂചനയും അനിവാര്യതയുമാണ്