തകർന്നടിഞ്ഞ് ജാമിയ മസ്ജിദ് സുബാന്‍ അള്ളാ പള്ളി സമുച്ചയം

ജയ് ഷേ മുഹമ്മദിൻ്റെ ആസ്ഥാന കേന്ദ്രമാണ് ബുധനാഴ്ച രാവിലെ 1.44 ന് ഇന്ത്യ തകർത്ത ജാമിയ മസ്ജിദ് സുബാഹ് അള്ളാ പള്ളി. ഓപ്പറേഷൻ സിന്ദൂറിൽ തകർക്കപ്പെട്ട മുഖ്യ കേന്ദ്രവും ഇതാണ്. അതിവിശാലമായ ജാമിയ മസ്ജിദ് സുബാഹ് അള്ളാ സമുച്ചയത്തിനുള്ളിലുള്ളതാണ് ഈ പള്ളി. മുംബൈ ആക്രമണമുൾപ്പടെ ഇന്ത്യയ്ക്കെതിരെ നടന്ന ഒട്ടേറെ ഭീകരാക്രമങ്ങൾ ജയ്ഷേ മുഹമ്മദ് ആസൂത്രണം ചെയ്തത് ഈ ആസ്ഥാനത്തു നിന്ന് .
ഈ അടുത്ത കാലത്താണ് പാകിസ്താനിലെ ബഹാവല്‍ പൂറിലെ ഈ സമുച്ചയം ഇരട്ടിയായി 18 ഏക്കറോളം സ്ഥലത്തേക്ക് വ്യാപിപ്പിച്ചത്. പുതിയ വിശാലമായ ഹാളുകൾ ഉൾപ്പെടെയുള്ള കെട്ടിടങ്ങൾ, ഗാർഡ് പോസ്റ്റുകൾ എന്നിവ ഉൾപ്പെടെ നിർമ്മിച്ചാണ് ഈ സമുച്ചയം വികസിപ്പിച്ചത്. തീവ്രവാദികളുടെ പരിശീലനത്തിനു വേണ്ടിയാണ് ഈ വിപുലീകരണം നടത്തിയത്.
വിപുലീകരണത്തിനു ശേഷം ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ ജയ്ഷേ മുഹമ്മദ് സ്ഥാപകൻ മസൂദ് അസ്ഹറിൻ്റെ സഹോദരൻ തൽഹാർ അൽ സെയ്ഫ് ഈ പള്ളിയിലെത്തി പരിശീലനത്തിലുള്ളവരെ അഭിസംബോധന ചെയ്തിരുന്നു. ഈ സമുച്ചയം മുഴുവൻ ഇപ്പോൾ തകർക്കപ്പെട്ടിട്ടുണ്ട്. ബുധനാഴ്ച വെളുപ്പാൻ കാലത്ത് നൂറുകണക്കിന് ആംബുലൻസുകൾ ഈ പള്ളിയിലെത്തിയിട്ട് തിരിച്ചു പായുന്നതിൻ്റെ ദൃശ്യങ്ങൾ ലഭ്യമായിട്ടുണ്ട്