രണ്ടാം വോട്ടെടുപ്പിൽ മെർസ് ജർമ്മൻ ചാൻസലറായി
6 May 2025
-
0
Submitted by
Glint Staff

Glint Staff
ജർമ്മനിയുടെ പുതിയ ചാൻസ ലറായി കൺസർവേറ്റീവ് നേതാവ് ഫ്രെഡറിക് മെർസ് തിരഞ്ഞെടുക്കപ്പെട്ടു . രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ആദ്യമായാണ് ഒരു പ്രസിഡന്റിന്റെ തിരഞ്ഞെടുപ്പ് രണ്ടാം തവണ നടത്തേണ്ടി വരുന്നത്. ആദ്യ വോട്ടെടുപ്പിൽ മെർസ് ആറ് വോട്ടിനാണ് പരാജയപ്പെട്ടത്.
പുത്തൻ സാഹചര്യത്തിൽ യൂറോപ്പിൽ ജർമ്മനിക്ക് ശക്തമായ ഭരണകൂടം അനിവാര്യമാണെന്ന് പറഞ്ഞുകൊണ്ട് ജർമൻ പാർലമെൻറ് ബുന്ദസ്റ്റാഗ് പ്രസിഡണ്ട് രണ്ടാമത് തെരഞ്ഞെടുപ്പ് നടത്തുകയായിരുന്നു. അമേരിക്ക തുടങ്ങിവച്ച വ്യാപാരയുദ്ധത്തിന്റെ പശ്ചാത്തലത്തിൽ യൂറോപ്പിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായ ജർമ്മനി സാമ്പത്തിക മാന്ദ്യത്തിൽ നിന്ന് പതുക്കെ കരകയറുന്നുവെങ്കിലും വ്യാപാരയുദ്ധം പുതിയ വെല്ലുവിളികളാണ് മെൻസിൻ്റെ മുന്നിൽ ഉയർത്തിയിട്ടുള്ളത്
RELATED ARTICLES
ജയ് ഷേ മുഹമ്മദിൻ്റെ ആസ്ഥാന കേന്ദ്രമാണ് ബുധനാഴ്ച രാവിലെ 1.44 ന് ഇന്ത്യ തകർത്ത ജാമിയ മസ്ജിദ് സുബാഹ് അള്ളാ പള്ളി. ഓപ്പറേഷൻ സിന്ദൂറിൽ തകർക്കപ്പെട്ട മുഖ്യ കേന്ദ്രവും ഇതാണ്. അതിവിശാലമായ ജാമിയ മസ്ജിദ് സുബാഹ് അള്ളാ സമുച്ചയത്തിനുള്ളിലുള്ളതാണ് ഈ പള്ളി.
ചൊവ്വാഴ്ച രാത്രിയിൽ പാകിസ്ഥാനിലെ ഒമ്പത് ഭീകര കേന്ദ്രങ്ങൾക്കെതിരെ ഇന്ത്യ മിസൈൽ വർഷം നടത്തി. അഞ്ച് കേന്ദ്രങ്ങളിൽ മാത്രമേ ആക്രമണം ഉണ്ടായിട്ടുള്ളൂ എന്ന് പാകിസ്ഥാൻ വാർത്താവിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി അത്താവുള്ള തരാർ.
യമൻ തലസ്ഥാനമായ സനായിലെ അന്താരാഷ്ട്ര വിമാനത്താവളം ബോംബിട്ട് തകർത്തുവെന്ന് ഇസ്രായേൽ അവകാശപ്പെട്ടു. രണ്ടുദിവസം മുൻപ് യെമനിൽ നിന്ന് ഹൂതികൾ പായിച്ച ബാലിസ്റ്റിക് മിസൈൽ ഇസ്രയേലിന് തടുക്കാനായില്ല. അത് പതിച്ച് ടെലവൈവിലെ വിമാനത്താവളത്തിന്റെ പരിസരങ്ങൾ തകർന്ന് തരിപ്പണമായിരുന്നു.
ഇന്ത്യയുടെ പാകിസ്താനെ ഞെരുക്കിക്കൊല്ലുന്ന തന്ത്രം വിജയം കാണുന്നു. ഇന്ത്യയിൽ പൊതുസമൂഹവും പ്രതിപക്ഷവും എന്തുകൊണ്ട് പാകിസ്ഥാനെതിരെ നടപടിയെടുക്കുന്നില്ല എന്ന ചോദ്യം ഉയർത്തുന്നുണ്ട്. എന്നാൽ ഇതിനകം ഇന്ത്യ ' നടപടികൾ പാകിസ്ഥാന് ഏൽക്കാവുന്നതിൽ വച്ച് ഏറ്റവും ശക്തമായ അടികളാണ് കൊടുക്കുന്നത് .
ഞായറാഴ്ച ഹൂതികൾ ഇസ്രായേൽ വിമാനത്താവളത്തിലേക്ക് അയച്ച ബാലിസ്റ്റിക് മിസൈൽ ഇറാന്റെ പുതിയ കാസം ബസീർ ബാലിസ്റ്റിക് മിസൈൽ ആണെന്ന പരിഭ്രാന്തിയിൽ ഇസ്രായേലും അമേരിക്കയും . അമേരിക്കയുടെ ഏറ്റവും നൂതനമായ മിസൈൽവേധ സംവിധാനത്തെ പോലും അവഗണിക്കുന്നതാണ് കാസം ബസീർ.
ലോകത്തെ ഒന്നാം നമ്പർ നാവികസേന എന്ന അവകാശം ഉന്നയിക്കുന്ന അമേരിക്കയും അമേരിക്കയുടെ ഉറ്ററ്റമിത്രമായ ഇസ്രായേലും ഇപ്പോൾ യെമനിലെ ഹൂതികളുടെ ആക്രമണത്തിനു മുന്നിൽ പതറുകയാണ്. ഞായറാഴ്ച ഹൂതികൾ തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈൽ പതിച്ചത് ഇസ്രായേലിന്റെ മുഖ്യ നഗരമായ ടെൽ അവൈവിലെ വിമാനത്താവളത്തിന് സമീപത്ത്.
രണ്ടുദിവസം മുൻപ് ജെറുസലേമിൽ ഉണ്ടായ വൻ കാട്ടുതീ ഇസ്രയേലിനെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചിരിക്കുന്നു. വിദേശരാജ്യങ്ങളിൽ നിന്നുള്ള വിമാനങ്ങൾ ഉൾപ്പെടെ 30 മണിക്കൂർ തീവ്രമായ ശ്രമത്തിനൊടുവിലാണ് ഒരു വിധം തീ അണയ്ക്കാൻ കഴിഞ്ഞത്. തീവ്രവാദികളാണ് ഈ തീവെയ്പിന് പിന്നിലെന്നാണ് ഇസ്രയേൽ കരുതുന്നത്.
മുന് പാകിസ്ഥാൻ മുഖ്യമന്ത്രിയും ഇപ്പോഴത്തെ മുഖ്യമന്ത്രി ഷഹബാസ് ഷെരീഫിന്റെ ജേഷ്ഠനുമായ നവാസ് ഷെരീഫ് അനുജനെ ഉപദേശിച്ചിരിക്കുന്നു. ഒരു കാരണവശാലും ഇന്ത്യയുമായി കുഴപ്പത്തിനു പോകരുത്. ഇന്ത്യയെ പ്രകോപിപ്പിക്കരുത്.അത്തരത്തിലുള്ള സംഭാഷണം നിർത്തു.
പാകിസ്ഥാൻ പട്ടാളം ഉപയോഗിക്കുന്ന 'അൾട്രാ സെറ്റ്' എന്ന വിനിമയ സംവിധാനമാണ് പാക്ക് ഭീകരവാദികൾ പഹൽഗാമിൽ ഉപയോഗിച്ചതെന്ന് കണ്ടെത്തി. പഹൽഗാമിലെ ഒരു റിസോർട്ടിൽ വെച്ച് ഭീകരവാദികൾ സന്ദേശം സ്വീകരിച്ചതിന്റെ വ്യക്തമായ തെളിവാണ് ഇപ്പോൾ ഇന്ത്യയുടെ പക്കൽ ഉള്ളത്.
കൊച്ചി കോർപ്പറേഷനിലെ ബിൽഡിംഗ് ഇൻസ്പെക്ടർ സ്വപ്ന .അവരെ കൈക്കൂലി വാങ്ങുന്നതിനിടയിൽ വിജിലൻസ് പിടികൂടി.അപ്പോൾ അവരോടൊപ്പം അവരുടെ മൂന്ന് കുട്ടികളും ഉണ്ടായിരുന്നു.