Skip to main content
Ad Image

ജെമിനി-ഓപ്പൺ എ ഐ എന്നിവയെപ്പറ്റി ആശങ്ക ഉയർത്തി മസ്ക്

Elon Musk


ഗൂഗിളിന്റെ നിർമ്മിത ബുദ്ധിയായ ജെമിനി, അതുപോലെ ഓപ്പൺ എ ഐ എന്നിവയെ കുറിച്ച് അത്യധികം ആശങ്കയുയർത്തി ടെസ്‌ലെ കമ്പനി ഉടമ ഇലോൺ മസ്ക്. ഈ രണ്ടു നിർമ്മിത ബുദ്ധികളും സത്യത്തെ മറച്ച് തങ്ങളുടെ അജണ്ടകളെ മുൻനിർത്തി പ്രവർത്തിക്കുന്നവയാണെന്നാണ് മസ്കിന്റെ ആശങ്ക.ഇത് ഭാവിയെ വളരെയധികം ഭീഷണിപ്പെടുത്തുന്നു എന്നും മസ്ക് മുന്നറിയിപ്പ് നൽകുന്നു. 
       മസ്ക് പറയുന്നത്, ജനങ്ങൾക്ക് തങ്ങളുടെ ജീവിതത്തെ അപകടകരമല്ലാതെ വിധം സുഖകരമായി മുന്നോട്ടു നയിക്കണമെങ്കിൽ തീരുമാനങ്ങൾ ആവശ്യമാണ്.ആ തീരുമാനങ്ങൾ വിജയിക്കുന്നത് ശരിയായ വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ള തീരുമാനം ആകുമ്പോഴാണ് . അത് സാധ്യമല്ലാതാക്കുന്ന വിധമാണ് ജെമിനിയും ഓപ്പൺ എ ഐയും പ്രവർത്തിക്കുന്ന രീതിയെന്നാണ് ഇലോൺ മസ്ക പറയുന്നത്. 

Ad Image