Skip to main content
Illustration

ഇല്ലസ്ട്രേറ്റർമാർക്ക് മേച്ചിൽപ്പുറങ്ങൾ തേടേണ്ടി വരുന്നു

നിർമ്മിത ബുദ്ധിയുടെ കാലത്ത് ഏറ്റവും വലിയ വെല്ലുവിളി നേരിടുന്ന ഒരു വിഭാഗമാണ് ആർട്ടിസ്റ്റുകൾ. വിശേഷിച്ചും ചിത്രകലയിൽ ഏർപ്പെട്ടിരിക്കുന്നവർ തുടങ്ങി ഇല്ലസ്ട്രേഷൻ മേഖലയിൽ പ്രവർത്തിക്കുന്നവർ വരെ. ഇപ്പോൾ തന്നെ ചെറിയ പ്രസിദ്ധീകരണങ്ങൾ എല്ലാം തന്നെ ഇല്ലസ്ട്രേറ്റർമാരെ ആശ്രയിക്കാതെ നിർമ്മിത ബുദ്ധിയെ ആശ്രയിച്ച് ഇല്ല സ്ട്രേഷൻ ഉയോഗിച്ചു തുടങ്ങി. നിർമിത ബുദ്ധിയുടെ ഇല്ലസ്ട്രേഷൻസിന് ചില പരിമിതികൾ ഉണ്ട് .അതേസമയം ഏത് വിധത്തിലുള്ള ആശയം ആണോ പ്രകടിപ്പിക്കേണ്ടത് അത് കൗതുകത്തോടെയും  അർത്ഥവത്തുമായ രീതിയിൽ വിന്യസിക്കുന്നതിന് നിർമിത ബുദ്ധിക്ക് ഇപ്പോൾ കഴിയുന്നുമുണ്ട്. അതിൻറെ കാഴ്ചാമികവ്  ശ്രദ്ധിക്കപ്പെടുന്നതുമാണ്.അതിൻറെ ഒരു പരിമിതി ഒരു പരിധി വരെയുള്ള വാർപ്പ് മാതൃക ചിത്രങ്ങൾക്കും ഇല്ലസ്ട്രേഷനുകൾക്കും വരുന്നു എന്നതാണ്. അതാണ് നിലവിലുള്ള ലെറ്റർമാരുടെ ഒരു  സാധ്യതയിലേക്ക് വിരൽ ചൂണ്ടുന്നതും.  നിർമ്മിത ബുദ്ധി വരയ്ക്കുന്ന ചിത്രങ്ങളേക്കാൾ ആകർഷകവും ജൈവസഭാവവും സംവേദന ക്ഷമതയും ഉള്ള ഇല്ലസ്ട്രേഷനുകൾ വരയ്ക്കാൻ കഴിയുന്നവർക്ക് തീർച്ചയായും ആർട്ടിഫിഷ്യൽ ഇൻറലിജൻ്റ്സ് ഉയർത്തുന്ന വെല്ലുവിളിയെ അനായാസമായി നേരിടാൻ കഴിയുക തന്നെ ചെയ്യും