രോഹിത്തിന് ടെസ്റ്റിലെ കന്നി ഇരട്ട സെഞ്ചുറി; ഇന്ത്യമികച്ച നിലയില്‍

Glint Desk
Sun, 20-10-2019 12:49:19 PM ;

rohith sharma

റാഞ്ചിയില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ടെസ്റ്റിലാണ് ഹിറ്റ്മാന്റെ തകര്‍പ്പന്‍ പ്രകടനം. 212 റണ്‍സെടുത്ത രോഹിത്തിനെ റബാദയാണ് മടക്കിയത്. 255 പന്തില്‍ 28 ഫോറും ആറ് സിക്സും അങ്ങുന്നതായിരുന്നു രോഹിത്തിന്റെ ഇന്നിങ്സ്.

നിലവില്‍ ജഡോജയും വൃദ്ധിമാന്‍ സാഹയുമാണ് ക്രീസില്‍. ഇന്ത്യയ്ക്ക് അഞ്ച് വിക്കറ്റ് നഷ്ടമായിട്ടുണ്ട്. 

മൂന്നിന് 224 എന്ന നിലയില്‍ രണ്ടാം ദിനം ആരംഭിച്ച ഇന്ത്യക്ക് രഹാനെയുടെ വിക്കറ്റ് മാത്രമാണ് ഇന്ത്യക്ക് നഷ്ടമായത്. 11ാം ടെസ്റ്റ് സെഞ്ചുറി നേടിയ രഹാനെ ജോര്‍ജ് ലിന്‍ഡെയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ഹെന്റിച്ച് ക്ലാസന് വിക്കറ്റ് നല്‍കി മടങ്ങി. 17 ഫോറും ഒരു സിക്സും അടങ്ങുന്നതായിരുന്നു രഹാനെയുടെ ഇന്നിങ്സ്. ഇരുവരും 267 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 

 

Tags: