മുഖ്യമന്ത്രിയുടെ പരിപാടി ബഹിഷ്‌കരിച്ച് എന്‍.എസ്.എസ്

Glint desk
Tue, 22-12-2020 11:38:39 AM ;

മുഖ്യമന്ത്രിയുടെ കേരള പര്യടനത്തിന്റെ ഭാഗമായി കൊല്ലത്ത് സംഘടിപ്പിച്ച ജില്ലാതല സമ്പര്‍ക്ക പരിപാടി എന്‍.എസ്.എസ് ബഹിഷ്‌കരിച്ചു. സംഘടനയുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ പരിഗണിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് താലൂക്ക് യൂണിയന്റെ തീരുമാനം. കൊല്ലം താലൂക്ക് യൂണിയന്‍ പ്രസിഡന്റിനെയാണ് യോഗത്തിലേക്ക് ക്ഷണിച്ചിരുന്നത്. 

മുന്നാക്ക സംവരണം നടപ്പാക്കുന്നതില്‍ സര്‍ക്കാര്‍ വീഴ്ച വരുത്തിയെന്നും മന്നം ജയന്തി അവധിയായി പ്രഖ്യാപിച്ചില്ലെന്നും താലൂക്ക് യൂണിയന്‍ വിമര്‍ശനം ഉയര്‍ത്തി. തങ്ങളുടെ ആവശ്യങ്ങളോട് സര്‍ക്കാര്‍ മുഖംതിരിഞ്ഞ് നില്‍ക്കുന്നതിനാലാണ് മുഖ്യമന്ത്രി നയിക്കുന്ന ചടങ്ങ് ബഹിഷ്‌കരിക്കാനുള്ള തീരുമാനമെന്ന് താലൂക്ക് യൂണിയന്‍ വ്യക്തമാക്കി.

Tags: