സ്വര്‍ണ്ണക്കടത്ത് കേസില്‍ സി.പി.എമ്മും ബി.ജെ.പിയും തെളിവുകള്‍ വഴിതിരിച്ച് വിടുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബി.ജെ.പിയുമായി ബന്ധമുള്ളവരിലേക്ക് അന്വേഷണത്തിന്റെ കുന്തമുന നീളുകയാണ്. സി.പി.എം ബി.ജെ.പി അന്തര്‍ധാര സജീവമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. അതിനാല്‍ തന്നെ സ്വര്‍ണ്ണക്കടത്ത് കേസിലെ അന്വേഷണത്തില്‍ ജനങ്ങള്‍ക്ക് ഉല്‍കണ്ഠയുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
കേന്ദ്രസര്‍ക്കാരും കേരള സര്‍ക്കാരും സ്വര്‍ണക്കടത്ത് അന്വേഷണം അട്ടിമറിക്കുകയാണ്. കേസിലെ തെളിവുകള്‍ നശിപ്പിക്കാനും ശ്രമം നടക്കുന്നതായും ചെന്നിത്തല ആരോപിച്ചു.
മുഖ്യമന്ത്രിയെ വിമര്‍ശിച്ച് വാര്‍ത്ത നല്‍കിയാല്‍ പരാതി നല്‍കുമെന്ന നിയമമന്ത്രിയുടെ പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണം. എന്തുതന്നെ സംഭവിച്ചാലും പോരാട്ടവുമായി മുന്നോട്ട് തന്നെ പോകുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.