Skip to main content

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രൊഫൈല്‍ ചിത്രം നീക്കം ചെയ്ത് ട്വിറ്റര്‍. പകര്‍പ്പവകാശ നിയമം ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. പിന്നീട് ചിത്രം പുനഃസ്ഥാപിച്ചിരുന്നു. ട്വിറ്ററിന്റെ നയമനുസരിച്ച് ഫോട്ടോഗ്രഫര്‍ക്കാണ് ചിത്രത്തിന്റെ പകര്‍പ്പവകാശം. കോപ്പിറൈറ്റ് പ്രശ്‌നത്തെ തുടര്‍ന്ന് ബി.സി.സി.ഐയുടെ ഡിസ്‌പ്ലേ ചിത്രവും അടുത്തിടെ ട്വിറ്റര്‍ നീക്കം ചെയ്തിരുന്നു.

ഇന്നലെയാണ് സംഭവം. ഫോട്ടോഗ്രാഫറുടെ ഭാഗത്തുനിന്നുണ്ടായ പ്രതികരണത്തെ തുടര്‍ന്നായിരുന്നു ചിത്രം നീക്കം ചെയ്തത്. ട്വിറ്ററിന്റെ ആഗോളനയങ്ങള്‍ക്കെതിരായതിനാലാണ് അക്കൗണ്ട് താത്ക്കാലികമായി ലോക്ക് ചെയ്തതെന്നും ഉടന്‍ തന്നെ തീരുമാനം മാറ്റിയതോടെ അക്കൗണ്ട് വീണ്ടും പ്രവര്‍ത്തനസജ്ജമായതായും ട്വിറ്റര്‍ വക്താവ് അറിയിച്ചു.