Skip to main content

ഡല്‍ഹി തിരഞ്ഞെടുപ്പ് ഫലം പുറത്ത് വരുമ്പോള്‍ കോണ്‍ഗ്രസിനാണ് ഏറ്റവും വലിയ തിരിച്ചടി. മുമ്പ് സംസ്ഥാനം ഭരിച്ചിരുന്ന കോണ്‍ഗ്രസ് 2020 ല്‍ നാമാവശേഷമാകുന്ന കാഴ്ചയാണ് കാണുന്നത്. നിലവില്‍ ലഭിക്കുന്ന വിവരങ്ങള്‍ അനുസരിച്ച് 70 മണ്ഡലങ്ങളുള്ള ഡല്‍ഹയില്‍ ഒരിടത്തുപോലും കോണ്‍ഗ്രസിന് ലീഡില്ല. അഞ്ച് ശതമാനത്തില്‍ താഴെ മാത്രമാണ് കോണ്‍ഗ്രിസിന്റെ വോട്ട് വിഹിതം.

തിരഞ്ഞെടുപ്പിന് മുമ്പ് കോണ്‍ഗ്രസ് എ.എ.പിയുമായി സഖ്യമുണ്ടാക്കി മത്സരിക്കണമെന്ന് പാര്‍ട്ടിക്കുള്ളില്‍ നിന്ന് ശക്തമായ ആവശ്യം ഉയര്‍ന്നിരുന്നു. എന്നാല്‍ ഒരു വിഭാഗം അതിനെ എതിര്‍ത്തു. എ.എ.പിയുമായി  സഖ്യമുണ്ടാക്കാതെ മത്സരിച്ചാല്‍ കോണ്‍ഗ്രസ് തിരിച്ചടി നേരിടുമെന്ന നിരീക്ഷണം ശരിവയ്ക്കുന്നതാണ് പുറത്ത് വരുന്ന ഫലം.