നോയിഡയില്‍ വിദേശ ബാലനെ ഒരു വര്‍ഷമായി പീഡിപ്പിച്ചിരുന്നയാള്‍ അറസ്റ്റില്‍

Glint staff
Wed, 25-10-2017 04:07:13 PM ;
Greater Noida

 boy sex abuse

ഗ്രേറ്റര്‍ നോയിഡയിലെ സ്‌കൂളില്‍ കഴിഞ്ഞ ഒരു വര്‍ഷമായി വിദേശ ബാലനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയിരുന്ന സ്‌കൂള്‍ ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ തിങ്കളാഴ്ചയാണ് പതിനൊന്നു വയസുള്ള കുട്ടി മാതാപിതാക്കളോട് പീഡന വിവരം പറഞ്ഞത്, തുടര്‍ന്ന് രക്ഷിതാക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

 

ഇയാള്‍ക്കെതിരെ പോക്‌സോ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തതായി പോലീസ് പറഞ്ഞു. കുട്ടിയുടെ രക്ഷകര്‍ത്താക്കളിലൊരാള്‍ നൈജീരിയന്‍ സ്വദേശിയാണ്. കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളായി ഇവര്‍ ഗ്രേറ്റര്‍ നോയിഡയില്‍ താമസിച്ചുവരികയാണ്.

 

Tags: