സ്വകാര്യത: സുപ്രീം കോടതി വിധി കാലത്തെ കണക്കിലെടുക്കാത്തത്

Glint Staff
Thu, 24-08-2017 02:29:48 PM ;

സുപ്രീം കോടതിയുടെ ചരിത്ര പ്രാധാന്യമുള്ള വിധിയാണ് സ്വകാര്യത മൗലികാവകാശമാണെന്ന് അസന്ദിഗ്ധമായി പ്രഖ്യാപിച്ചുകൊണ്ടുള്ളത്. ഒമ്പതംഗ ഭരണഘടനാ ബഞ്ച് ഐകകണ്ഠേനെയാണ് ഈ നിർണ്ണായക വിധി പ്ര സ്താവിച്ചിരിയുന്നത്. ഭരണഘടനരുടെ ഇരുപത്തിയൊന്നാം അനുഛേദത്തിന്റെ അന്തസത്തയെ ഉയർത്തിപ്പിടിച്ചു കൊണ്ടുള്ളതാണ് ഈ വിധി. രണ്ടു കാര്യങ്ങളാണ് 21ന്നാം അനുഛേദം ഉറപ്പാക്കുന്നത്. 1) ജീവിക്കാനുള്ള അവകാശം. 2) വ്യക്തി സ്വാതന്ത്ര്യത്തിനുള്ള അവകാശം. ജീവിക്കാനുള്ള അവകാശത്തെ മൃഗങ്ങളെപ്പോലെ ജീവൻ നിലനിർത്തുക എന്ന പരിപ്രേക്ഷ്യത്തിലല്ല ഭരണഘടന ഈ അനുഛേദത്തിലൂടെ കാണുന്നത്. അതിനാൽ ഈ അനുഛേദം ഉറപ്പാക്കുന്ന രണ്ട് അവകാശങ്ങളേയും ഒരേ പോലെ പരിഗണിച്ചാണ് ഈ വിധി പ്രസ്താവം. മറ്റെല്ലാ അനുഛേദങ്ങളും ഉറപ്പാക്കുന്ന അവകാശങ്ങളെല്ലാം അനുഛേദം 21-ന്റെ നിലനിൽപ്പിനു ശേഷമേ പ്രസക്തമാകുന്നുള്ളു. ഇന്ത്യൻ ഭരണഘടന പൗരന് നൽകുന്ന ഉദാത്തമായ പരിഗണന ഈ വിധിയിൽ നിഴലിക്കുന്നുണ്ട്.
എന്നാൽ ഭരണഘടനാ ബഞ്ചിന്റെ ഈ വിധി കാലത്തെ കണക്കിലെടുത്തതായി കാണുന്നില്ല. ലോകം ഡിജറ്റൽ യുഗത്തിലാണിന്ന്. വ്യാവസായിക വിപ്ലവം രൂപ്പെടുത്തിയ ലോക പശ്ചാത്തലത്തിൽ നിർമ്മിക്കപ്പെട്ടതാണ് ഇന്ത്യൻ ഭരണഘടന. ആ ലോക സംസ്കാരത്തിന്റെ മുഖ്യ മുഖമായിരുന്നു സ്വകാര്യത . ആ കാലഘട്ടത്തിലെ ഓഫീസടുകളുടെയും വീടുകളുടെയും വാസ്തുശിൽപ്പത്തിൽ പോലും സ്വകാര്യതരുടെ സ്വാധീനം മുഴങ്ങി നിൽപ്പുണ്ട്.
ഡിജിറ്റൽ യുഗത്തിന്റെ സുപ്രധാന രണ്ട് പ്രത്യേകതകൾ സുതാര്യതയും ശൃംഖലാ സ്വഭാവവുമാണ്. അതായത് ട്രാൻസ്പേരൻസിയും നെറ്റ് വർക്കിംഗും .ഈ രണ്ടു ഘടകങ്ങളമായിരിക്കും ലോക ഗതിയെ നിയന്ത്രിക്കുക. ഒരു വ്യക്തിയുടെ നഗ്നത പോലും ഡിജിറ്റൽ സാങ്കേതിക വിദ്യകാലത്ത് രഹസ്യമായിരിക്കുക വിവേചനത്തിന്റെ ഔദാര്യത്തിൽ മാത്രമാണ്. കുടുംബവുമായി കാറിൽ യാത്ര ചെയ്യുമ്പോൾ അത് വ്യക്തിയുടെ സ്വകാര്യ നിമിഷങ്ങളാണ്. ആ സ്വകാര്യ നിമിഷങ്ങൾ നിരീക്ഷിക്കപ്പെടുന്നുണ്ട്. നിരീക്ഷണ ക്യാമറകളുടെ വിന്യാസം ആലോചിച്ചു നോക്കിയാലും അറിയാൻ കഴിയും. ഒരാശുപത്രിയിൽ ചികിത്സ തേടിയെത്തുന്ന വ്യക്തിയുടെ ജൈവപരവും വ്യക്തിപരവും സാമൂഹ്യപരവുമായ എല്ലാ വിവരങ്ങളും ആ ആശുപത്രിയുടെ പക്കൽ വന്നു ചേരുന്നുണ്ട്. വെർച്വൽ ലോകത്ത് നിന്ന് വ്യക്തിയുടെ സ്വകാര്യത രഹസ്യമാക്കി വയ്ക്കുക ഡിജിറ്റൽ യുഗത്തിൽ അപ്രായോഗികമാണ്.ഈ സാഹചര്യത്തിൽ ഭരണഘടനാ ബഞ്ചിന്റെ വിധി ഒട്ടേറെ വ്യവനാരങ്ങൾക്കും സംഘർഷങ്ങൾക്കും വഴിവക്കും. മാത്രമല്ല, വ്യക്തിയുടെ സ്വകാര്യ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുന്നതും അസാധ്യമായി വരും.
ശൃംഖലാ സ്വഭാവം ലോകത്തിന്റെ ഏതു ഭാഗത്തുമുള്ള വ്യക്തികളുമായി ഇടപഴകാനും വ്യവഹാരത്തിലേർപ്പെടാനും അവസരമൊരുക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ തങ്ങൾ ഇടപെടുന്നവർ ഏതു രീതിയിലുള്ളവരാണ് എന്നറിയേണ്ടത് ആവശ്യമാണ്. കാരണം ഭരണഘടനയുടെ ഇരുപത്തിയൊന്നാം അനുഛേദം ഉറപ്പാക്കുന്ന ജീവിക്കാനുള്ള അവകാശത്തിന്റെ ഉറപ്പിന് പലപ്പോഴും അത് അനിവാര്യമായി വരുന്നതു കൊണ്ട്.
സ്വകാര്യതയെ മൗലികാവകാശമാക്കുന്നതിൽ പരിധി നിശ്ചയിച്ചു കൊണ്ടുള്ളതായിരുന്നു ഈ വിധി എങ്കിൽ അത് കാലത്തിനോട് സംവദിക്കുന്ന വിധമാകുമായിരുന്നു. ഡിജിറ്റൽ യുഗത്തിൽ വ്യക്തിയുടെ സ്വകാര്യതയെ ബാധിക്കുന്ന വിവരങ്ങൾ അനധികൃതമായി ശേഖരിക്കുന്നതും ഉപയോഗിക്കുന്നതും കർശനമായി തടയാനുള്ള നിയമനിർമ്മാണങ്ങളും അവ നടപ്പിൽ വരുത്താനുള്ള സംവിധാനങ്ങളുമാണ് വേണ്ടത്. സുപ്രിം കോടതിയുടെ ഈ വിധി ഭരണഘടനാ ഭേദഗതിയിലേക്ക് നയിക്കുമെന്നുള്ളതിന് സംശയമില്ല. ജന ജീവിതം സുഗമമാക്കുന്നതിനും സാധാരണ ജനങ്ങളെ ബാധിക്കുന്ന അഴിമതി ഏതാണ്ട് 60-70 ശതമാനം വരെ ഇല്ലായ്മ ചെയ്യാനും സഹായകമാകുമായിരുന്നു ആധാർ കാർഡിന്റെ വിവേചന പൂർണ്ണമായ ഉപയോഗം.

Tags: